തിരുവനന്തപുരം: ഇനി കേരളത്തിലെ പകുതിയിലേറെ ജില്ലകൾ സ്ത്രീകൾ ഭരിക്കും. അമ്പതും കടന്ന് അമ്പത്തിയെട്ട് ശതമാനമായാണ് കേരള ചരിത്രത്തിൽ ആദ്യമായി എട്ട് ജില്ലകളിൽ വനിതാ കലക്ടർമാരാകുന്നത്. നിയമസഭയിൽ 33 ശതമാനം സ്ത്രീ സംവരണം എന്നത് ആവശ്യമായി മാത്രം നിൽക്കുമ്പോഴാണ് ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്ത് സ്ത്രീകൾ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസമാണ് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നത്. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. പുതിയ നിയമനങ്ങൾ കൂടി വന്നതോടെ എട്ട് ജില്ലകളിൽ വനിതാ കലക്ടർമാരായി.
ഹരിത വി കുമാറിനെ തൃശൂർ കളക്ടറായി നിയമിച്ചു. ദിവ്യ എസ് അയ്യർക്ക് പത്തനംതിട്ടയിലും ഷീബാ ജോർജിനെ ഇടുക്കിയിലും നിയമിച്ചു. പി കെ ജയശ്രീയാണ് കോട്ടയം കളക്ടർ. ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ആണ് പുതിയ കാസർകോട് കളക്ടർ. തിരുവനന്തപുരത്ത് ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി, വയനാട് ഡോ. അദീല അബ്ദുല്ലയും നിയമിതയായി.
എട്ട് കലക്ടർമാരിൽ മൂന്ന് പേർ മെഡിക്കൽ ഡോക്ടർമാർ കൂടിയാണ്. അദീല അബ്ദുല്ല, ദിവ്യ എസ് അയ്യർ, നവ്ജ്യോത് ഖോസ എന്നിവരാണ് ഡോക്ടർമാരായ കലക്ടർമാർ. കൂടാതെ കാസർകോട് ആദ്യമായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് എന്ന വനിതാ കലക്ടർ കൂടി എത്തുകയാണ്.
അതേസമയം, എറണാകുളം കളക്ടറായിരുന്ന എസ് സുഹാസിനെ മാറ്റി. ജാഫർ മാലിക്കിനാണ് പകരം നിയമനം. നരസിംഹുഗാരി ടി എല്‍ റെഡ്ഡി കോഴിക്കോട് കളക്ടറാകും.
You may also like:ഹരിത വി കുമാര്‍ ഇനി തൃശൂര്‍ കളക്ടര്‍; ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയിൽ; ഏഴു ജില്ലകളിൽ പുതിയ കളക്ടർമാർ
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയ്ക്കാണ് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല. ധനകാര്യ സെക്രട്ടറി സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. 35 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ടൂറിസത്തിനുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നല്‍കി. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കല്‍സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), രാജേഷ്‌കുമാര്‍ സിന്‍ഹ (കയര്‍, വനം വന്യജീവി വകുപ്പ്) റാണിജോര്‍ജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്‌പോര്‍ട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കു ബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വര്‍ക്‌സ്, കെ.എസ്.ടി.പി.), സുരഭ് ജെയിന്‍ (ലോക്കല്‍സെല്‍ഫ് അര്‍ബന്‍), ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകര്‍ (ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി), സി.എ. ലത (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.