• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant Attack|അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടുക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

Elephant Attack|അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടുക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാത്റൂമിൽ പോവാൻ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്

  • Share this:
    പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. അഗളി പഞ്ചായത്തിലെ കാവുണ്ടിക്കൽ പ്ലാമരം സ്വദേശി മല്ലികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാത്റൂമിൽ പോവാൻ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മല്ലികയെ കാട്ടാന എടുത്തെറിയുകയും പിന്നീട് ചവിട്ടി കൊല്ലുകയാണുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

    സംഭവത്തെ തുടർന്ന് കാട്ടാനയെ പുലർച്ച തന്നെ കാട് കയറ്റിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ മുൻപ് കാട്ടാനയിറങ്ങിയിരുന്ന സ്ഥലമാണെങ്കിലും അടുത്തിടെയൊന്നും കാട്ടാനയെ കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടാണ് രാത്രി പുറത്തിറങ്ങിയത്.

    Also Read- തമിഴ്‌നാട്ടില്‍ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്ഥിരീകരിച്ച് DNA ഫലം

    എന്നാൽ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഈ പ്രദേശത്തെ കൃഷിയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വന്യജീവി ശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

    കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാട്ടാന ശല്യം തടയാൻ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൽ കാവുണ്ടിക്കല്ലിൽ റോഡ് ഉപരോധിക്കുകയാണ്.

    പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചു; പിന്നാലെ ബലാത്സംഗത്തിന് ഇരയാകുന്ന ദൃശ്യം പുറത്ത്; 73 കാരൻ അറസ്റ്റിൽ

    നാലാം ക്ലാസ് വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം പുറത്ത സംഭവത്തിൽ വയോധികൻ അറസ്റ്റിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച 78കാരനാണ് അറസ്റ്റിലായത്. പ്രതി മൂന്നു മാസം മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കാണാനായിടയായ ചില യുവാക്കളാണ് ദൃശ്യം മൊബൈലിൽ പകർത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി യുവാക്കൾ പ്രചരിപ്പിക്കുകയായിരുന്നു.

    പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനും പ്രചരിപ്പിച്ചതിനും യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച 78കാരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് വയോധികനെ പൊലീസ് പിടികൂടിയത്. അഞ്ച് വയസാകുന്നതിന് മുമ്പ് മാതാപിതാക്കൾ മരിച്ച പെൺകുട്ടി ഒരു ബന്ധുവിന്‍റെ വീട്ടിൽനിന്നാണ് വളർന്നത്. ഈ വീടിന് സമീപത്തുള്ള വയോധികനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

    കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചത്. പെൺകുട്ടിയുടെ കർമങ്ങളെല്ലാം കഴിഞ്ഞ ശേഷം ഗ്രാമത്തിലെ ചില യുവാക്കൾ ബലാൽസംഗ ദൃശ്യങ്ങൾ പരസ്പരം പങ്കുവച്ചു. മറ്റൊരു ഗ്രാമത്തിൽ നിന്ന് ഇവിടേക്ക് മൂന്ന് മാസം മുമ്പ് എത്തിയ യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ വയോധികൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാം. കുട്ടി ഇയാളെ ബലമായി പിടിച്ച് തള്ളാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ മരണകാരണം പാമ്പ് ക‍ടിയേറ്റത് തന്നെയാണ്'. പൊലീസ് പറയുന്നു. 5 യുവാക്കളെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. യുവാക്കൾ വീഡിയോ കാട്ടി വയോധികനെ ഭീഷണിപ്പെടുത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
    Published by:Naseeba TC
    First published: