• HOME
  • »
  • NEWS
  • »
  • kerala
  • »
  • WOMEN LEAGUE LEADER KAMARUNNISA ANWARSUPPORTS THE DISMISSAL OF HARITHA WING

'ആണ്‍കുട്ടികൾ മാപ്പ് ചോദിച്ചല്ലോ? പെൺകുട്ടികൾക്ക് എന്താ പരാതി പിൻവലിച്ചാൽ': വനിതാ ലീഗ് നേതാവ് ഖമറുന്നിസ അൻവർ

ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഹരിതാ നേതാക്കൾ നടത്തിയത്. പാർട്ടി അറിയാതെ വനിതാ കമ്മീഷനെ സമീപിച്ചത് തെറ്റായ നടപടിയാണെന്നും അവർ പറഞ്ഞു.

ഖമറുന്നിസ അൻവർ

ഖമറുന്നിസ അൻവർ

  • Share this:
    മലപ്പുറം: ലൈംഗികാധിക്ഷേപ വിഷയത്തിൽ എം എസ് എഫ് നേതാക്കൾ മാപ്പ് പറഞ്ഞിട്ടും ഹരിത നേതാക്കൾ പരാതി പിൻവലിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡൻറും സംസ്ഥാന വനിതാ വികസന കോർപറേഷൻ മുൻ ചെയർപേഴ്‌സനുമായ ഖമറുന്നിസ അൻവർ. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഹരിതാ നേതാക്കൾ നടത്തിയത്. പാർട്ടി അറിയാതെ വനിതാ കമ്മീഷനെ സമീപിച്ചത് തെറ്റായ നടപടിയാണെന്നും അവർ പറഞ്ഞു.

    Also Read- മുസ്ലിം ലീഗുമായി ഏറ്റുമുട്ടലിന് ഉറച്ച് ഹരിത നേതാക്കള്‍; പോരാട്ടമാണ് വഴിയെന്ന് മുഫീദ തസ്നി

    മുസ്‌ലിം ലീഗ് നേതാക്കളെയോ മുതിർന്ന വനിതാ നേതാക്കളെയോ അവർക്ക് സമീപിക്കാമായിരുന്നു. ആരംഭ കാലത്ത് നേതാക്കൾ നൽകിയ മാർഗ നിർദേശങ്ങൾ പാലിച്ചാണ് പാർട്ടി ഇന്നും മുന്നോട്ട് പോകുന്നത്. അതനുസരിച്ച് സ്ത്രീകൾ അച്ചടക്കവും അനുസരണയും കാത്ത് സൂക്ഷിക്കണം. എം എസ് എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ പാർട്ടി സമയം നൽകിയിട്ടും അവർ അതിന് തയാറാകാതിരുന്നത് ധിക്കാരമാണ്.- ഖമറുന്നിസ അൻവർ പറഞ്ഞു.

    Also Read- ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു; ഹരിത നേതാക്കളുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ്

    എം എസ് എഫ് നേതാക്കൾ മാപ്പ് പറയാൻ തയാറായിട്ടും പരാതിയുമായി മുന്നോട്ട് പോകാനുള്ള ഹരിതാ നേതൃത്വത്തിന്റെ തീരുമാനം അപക്വമാണ്. വിഷയത്തിൽ സമവായമാണ് പാർട്ടിയും നേതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ പരസ്പരം ഒരുമിച്ചിരുന്ന് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള സാവകാശം പോലും ഹരിതാ നേതാക്കൾ നൽകിയില്ല.

    Also Read- നർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ പൊലീസിൽ പരാതി

    ഒരു പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതാക്കൾ പറയുന്നത് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. നേതാക്കളെയും മുതിർന്നവരെയും ധിക്കരിച്ച് പാർട്ടിയിൽ തുടരാനാകില്ല. അതിനാൽ ഹരിതക്കെതിരെ മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതിയുടെ തീരുമാനം ശരിയാണെന്നും ഖമറുന്നിസ അൻവർ പറഞ്ഞു.​

    ലീഗുമായി ഏറ്റുമുട്ടലിന് ഉറച്ച് ഹരിത നേതാക്കള്‍; പോരാട്ടമാണ് വഴിയെന്ന് മുഫീദ തസ്നി


    ലീഗുമായി ഏറ്റുമുട്ടലിന് ഉറച്ച് ഹരിത നേതാക്കള്‍. പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് പിരിച്ചുവിട്ട ഹരിതയുടെ സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്‌നി വ്യക്തമാക്കി. ഹരിതക്കെതിരെ നടപടി വേണമെന്ന് ഉറച്ച നിലപാടെടുത്ത സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മുന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് ഹഫ്‌സ മോള്‍ രംഗത്തെത്തി. അതേസമയം ഹരിതക്കെതിരായ നടപടിയെ എം.കെ മുനീര്‍ ന്യായീകരിച്ചു.

    പോരാട്ടം തുടരും ഹരിത പകര്‍ന്ന കരുത്തോടെ എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തിലാണ് ലീഗ് നേതൃത്വം പിരിച്ചുവിട്ട ഹരിതയുടെ പ്രസിഡണ്ടായിരുന്ന മുഫീദ തസ്‌നിയുടെ ലേഖനം . പോരാട്ടം പാര്‍ട്ടിക്കെതിരല്ല, തെറ്റു ചെയ്ത നേതാക്കള്‍ക്കെതിരെയാണ്. ആത്മാഭിമാനത്തിന് പോറലേറ്റതുകൊണ്ടാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടിയില്ലെങ്കില്‍ എല്ലാ കാലവും കുറ്റബോധം വേട്ടയാടും. വരും തലമുറക്ക് നല്ല സന്ദേശം നല്‍കേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന ഇരകളാവാനല്ല, കലഹിക്കുന്ന പോരാളികളാകാനാണ് ആഗ്രഹിക്കുന്നത്. പത്ത് വര്‍ഷത്തെ ഹരിത ജീവിതം ആ പോരാട്ടത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. മുഫീദ തസ്‌നി ലേഖനത്തില്‍ പറയുന്നു. ഞങ്ങള്‍ പിടിച്ച കൊടിതെറ്റിയിട്ടില്ലെന്ന് ഇനിയും പ്രതീക്ഷിക്കുന്നുവെന്നും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദദ്ധവുമായ നടപടികള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ വ്യക്തമാക്കുന്നു.

    സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്കം ലംഘനം നടത്തിയിട്ടില്ല. വനിതാ കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങള്‍ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടെതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ച് തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത ഞങ്ങളെ അതിന് പ്രാപ്തരാക്കിയിട്ടുണ്ട്.

    സ്വന്തം പാര്‍ട്ടിയിലെ അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളോട് പോലും ഐക്യപ്പെട്ട് കലഹിത്താതെ അടിച്ചമര്‍ത്തപ്പെട്ട ഇരകളായി ജീവിക്കുന്നവരുണ്ട്. രണ്ട് അനീതിയോടും പ്രശ്നങ്ങളോടും രാജിയാകാതെ ചോദ്യങ്ങള്‍ ചോദിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും കലഹിക്കുന്ന പോരാളികളുമുണ്ട്. ഞങ്ങള്‍ പോരാളികളുടെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.- മുഫീദ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
    Published by:Rajesh V
    First published:
    )}