കൊല്ലത്ത് വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടി: മകന്‍ അറസ്റ്റിൽ

മറ്റൊരു കൊലപാതകത്തിലും സുനിൽ കുമാർ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

News18 Malayalam | news18
Updated: October 13, 2019, 11:56 AM IST
കൊല്ലത്ത് വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടി: മകന്‍ അറസ്റ്റിൽ
savitry
  • News18
  • Last Updated: October 13, 2019, 11:56 AM IST
  • Share this:
കൊല്ലം: വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടിയ മകൻ അറസ്റ്റിൽ. കൊല്ലം പട്ടത്താനം നീതി നഗർ സ്വദേശി സാവിത്രി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്.

സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ വീടിന്റെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപത്ത് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. മ‍ൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ട്.

ലഹരിക്കടിമയായ സുനിൽ കുമാര്‍ അമ്മയുമായി നിരന്തരം കലഹത്തിലേര്‍പ്പെടുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.  മറ്റൊരു കൊലപാതകത്തിലും സുനിൽ കുമാർ പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

First published: October 13, 2019, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading