• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കോഡ് ലെസ്സ് മൈക്കിന് കേബിൾ ഇല്ലെന്ന് കൂടി അങ്ങേയെ ഓർമ്മിപ്പിക്കട്ടെ'; CPM ജില്ലാ സെക്രട്ടറിക്ക് മാധ്യമപ്രവർത്തകയുടെ മറുപടി

പാലാരിവട്ടം പാലം അഴിമതി വിഷയത്തിൽ ഇടതുമുന്നണിയുടെ പ്രതിഷേധ മാർച്ചിനിടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയോട് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രോഷം പ്രകടിപ്പിച്ച നടപടി വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ജില്ലാ സെക്രട്ടറിയുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.

news18
Updated: June 26, 2019, 10:21 PM IST
'കോഡ് ലെസ്സ് മൈക്കിന് കേബിൾ ഇല്ലെന്ന് കൂടി അങ്ങേയെ ഓർമ്മിപ്പിക്കട്ടെ'; CPM ജില്ലാ സെക്രട്ടറിക്ക് മാധ്യമപ്രവർത്തകയുടെ മറുപടി
സി എൻ മോഹനൻ
news18
Updated: June 26, 2019, 10:21 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതി വിഷയത്തിൽ ഇടതുമുന്നണിയുടെ പ്രതിഷേധ മാർച്ചിനിടെ പ്രതികരണം ആരാഞ്ഞതിന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ‌ മോഹനൻ തട്ടിക്കയറിയ സംഭവത്തിൽ‌ വിശദീകരണവുമായി മാധ്യമപ്രവർത്തക രംഗത്ത്. ന്യൂസ് 18 കൊച്ചി റിപ്പോർട്ടർ വിനീത വി ജിയാണ് സംഭവം വിശദീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സംഭവം വിവാദമായതോടെ മാർച്ച് അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെയാണ് താൻ എതിർത്തതെന്ന വാദവുമായി ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരുന്നു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനായിരുന്നു ഉദ്ദേശമെന്നും അതിന് വഴങ്ങില്ലെന്നുമായിരുന്നു സി എൻ മോഹനന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മറുപടിയുമായി മാധ്യമപ്രവർത്തക രംഗത്ത് വന്നത്.

മാർച്ചിനിടെ പ്രതികരണം ആരാഞ്ഞപ്പോൾ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയുടെ അടുത്തെത്തിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ മാധ്യമപ്രവർത്തകക്ക് നേരെ തട്ടിക്കയറിയത്. പ്രകടനം തടസ്സപ്പെടുത്താത്തവിധം കോഡ് ലെസ് മൈക്ക് ഉപയോഗിച്ചാണ് മാധ്യമപ്രവർത്തക പ്രതികരണം ചോദിച്ചതെന്നും വീഡിയോയിൽ വ്യക്തമാണ്.

മാധ്യമപ്രവർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഓരോ വാർത്തയും കർത്തവ്യമാണ്. അത് കൃത്യമായി ചെയ്യാൻ ശ്രമിക്കാറും ഉണ്ട്. പാലാരിവട്ടം പാലത്തേക്കുള്ള ഇടതു മുന്നണിയുടെ മാർച്ച് റിപ്പോർട്ട് ചെയ്യാനാണ് ഇന്ന് പോയത്. മാർച്ചുകൾക്കിടയിൽ നേതാക്കളെ കാണുന്നതും പ്രതികരണം തേടുന്നതും സ്വാഭാവികം. എൽ ഡി എഫ് കൺവീനർ വിജയരാഘവൻ അടക്കമുള്ളവർ പ്രതികരിച്ചു.. എങ്ങനെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്ന ചോദ്യമാണ് എറണാകുളം സി പി ഐ എം ജില്ലാസെക്രട്ടറി സി എൻ മോഹനനോട് ചോദിച്ചത് (തൽസമയം ബുള്ളറ്റിനിൽ )കാര്യകാരണങ്ങൾ കൃത്യമായി പറയാൻ ഉതകുന്ന ചോദ്യം എന്നിട്ടും എന്തൊക്കെ ആവിശ്യങ്ങൾ മുൻനിർത്തിയാണ് സമരം എന്നുപോലും പറയാതെ അദ്ദേഹം അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികരിക്കാൻ താത്പര്യം ഇല്ലെങ്കിൽ അത് മാന്യമായി പറയാമായിരുന്നു. മാറിനിൽക്കാനും മടങ്ങിപോകാനും ആക്രോശിക്കാൻ പ്രസംഗത്തിനിടയൽ വന്നല്ല പ്രതികരണം ചോദിച്ചത്. ഉത്തമ ബോധ്യത്തോടെയാണ് ഈ ജോലി ചെയ്യുന്നത് അത് കൊണ്ട് അസഹിഷ്ണുതക്ക് മുന്നിൽ അവസാനിക്കുന്നതല്ല ചോദ്യങ്ങൾ. അത് ഇനിയും ഞങ്ങൾ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ഉയരും. മറുവശത്ത് താങ്കൾ ആണെങ്കിൽ കൂടിയും...
Loading...

( കോഡ് ലെസ്സ് മൈക്കിന് കേബിൾ ഇല്ലെന്ന് കൂടി അങ്ങേയെ ഓർമ്മിപ്പിക്കട്ടെ 🙂)

First published: June 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...