• HOME
  • »
  • NEWS
  • »
  • kerala
  • »
  • Charred Body Found| തിരുവനന്തപുരത്ത് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

Charred Body Found| തിരുവനന്തപുരത്ത് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

  • Share this:
    തിരുവനന്തപുരം: തിരുവല്ലത്ത് (Thiruvallom) വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.പാലപ്പുര് ജംഗ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമല (57) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

    മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമല മക്കളോടൊപ്പം ആയിരുന്നു താമസം. സമീപത്ത് ഒരു കട നടത്തി വരികയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മക്കൾ രമേഷ്, രതീഷ്, രഞ്ജിത്ത്.

    വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു

    വയനാട് പനമരം കുണ്ടാലയിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. ബന്ധുവീട്ടിൽ എത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദീഖിന്റെ ഭാര്യ നിതാഷെറിൻ ( 22 ) കൊല്ലപ്പെട്ടത്. നിതയുടെ ബന്ധുവീടാണ് ഇത്. ഭർത്താവ് സിദീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Also Read- ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു; വിട വാങ്ങിയത് എസ്. ജാനകിയുടെ ശബ്ദത്തിലൂടെ പ്രശസ്തനായ കൊല്ലം ശരത്ത്

    ഞായറാഴ്ചയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികൾ എത്തിയത്. വീടിന്‍റെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്.

    പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    ഫോട്ടോ എടുക്കുന്നതിനിടെ ഹൗസ്‌ബോട്ടിൽനിന്നു കായലിൽ വീണു; ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

    ആലപ്പുഴയില്‍ സഹപ്രവർത്തകർക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കക്കുഴിയിൽ അബ്ദുൽ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുട്ടനാട്ടിലെ വേണാട്ടുകാട് കായലിനു സമീപത്തായിരുന്നു അപകടം. ഹൗസ്ബോട്ടിന്റെ മുൻവശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയിൽ തട്ടി മനാഫ് വെള്ളത്തിൽ വീഴുകയായിരുന്നു.

    പുളിങ്കുന്ന് പോലീസും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സഹപ്രവർത്തകരും മറ്റു സർക്കാർ ഉദ്യോഗസ്ഥരുമടക്കം 90 പേരടങ്ങുന്ന സംഘമാണു ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയതെന്നു പോലീസ് പറഞ്ഞു.
    Published by:Rajesh V
    First published: