തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്തണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Also Read- 'ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹം'; പൊലീസിനെതിരെ സിപിഐ മുഖപത്രം
കഴിഞ്ഞതവണ സന്നിധാനം സംഘർഷ ഭൂമിയാക്കാൻ ചിലർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരിമലയിൽ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. ശബരിമലയിൽ നിയമ നിർമാണമെന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചാരണമാണ്. ഭക്തർക്ക് ഈ വർഷം കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,
ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി ഇതുവരെ ശബരിമല വിഷയത്തില്‍ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala issue, Sabarimala woman entry, Sabarimala women entry issue, Supreme court verdict