നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊല്ലത്ത് വനിതാ എസ് ഐമാർ തമ്മിലടിച്ചു; ഒരാളുടെ കൈപൊട്ടി

    കൊല്ലത്ത് വനിതാ എസ് ഐമാർ തമ്മിലടിച്ചു; ഒരാളുടെ കൈപൊട്ടി

    കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം

    News18 Malayalam

    News18 Malayalam

    • Share this:
    കൊല്ലം: വനിതാ പൊലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടിയ എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്തെന്ന് പറയുന്നു.

    വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു. രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയ്യാങ്കളിയിലെത്തിയത്. പിടി വലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. വനിതാ പോലീസ് സ്‌റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു കൈയ്യാങ്കളി.

    Also Read- ക്യൂ ബ്രാഞ്ച് അസി. കമ്മീഷണർ എന്ന പേരിൽ കറക്കം; വ്യാജ പൊലീസ് ഓഫീസർ പിടിയില്‍

    ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവർ തമ്മിൽ നിലനിൽക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവർ തന്നെ രഹസ്യമായി പറയുന്നു.വനിതാ ഇൻസ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

    സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ എസ് ഐ പ്ലാസ്റ്ററിട്ട ശേഷം ആശുപത്രി വിട്ടു. ജിഡി രജിസ്റ്റര്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പിടിവലിയാണ് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. റൂറല്‍ പൊലിസ് മേധാവിയുടെ മൂക്കിന് കീഴെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രവലിയ ചേരിതിരിവ് സെല്ലില്‍ നിലനിന്നിട്ടും ഇന്റലിജന്‍സിനോ റൂറല്‍ പൊലിസ് മേധാവിക്കോ ഇത് കണ്ടെത്താനായില്ല.

    Also Read- ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സംസ്കരിച്ചു, പൂജാരി ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

    പരസ്പര തര്‍ക്കം ഡി ജി പിക്ക് മുന്‍പില്‍ വരെ എത്തിയിട്ടും ഒരേ ഓഫീസില്‍ ഇവരെ തുടരാന്‍ അനുവദിച്ചതിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി. ജില്ലാ പൊലിസ് ആസ്ഥാനത്തിന് കീഴെയാണ് രണ്ട് ഉന്നത ഉദ്യോഗ്സ്ഥര്‍ തമ്മിലടിച്ചത്. സത്രീകളുള്‍പ്പെടെ ധാരാളം പേര്‍ പരാതിപ രിഹരിക്കാനുള്‍പ്പെടെ എത്തുന്നസ്ഥലമാണ് വനിതാ സെല്‍.ഇവര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു എസ്.ഐ മാര്‍ തമ്മിലുള്ള അടിപിടി. സംഭവത്തെപ്പറ്റി ഉന്നത പൊലിസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
    Published by:Rajesh V
    First published:
    )}