നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതിൽ: പുതുവർഷാരംഭത്തിൽ സ്കൂൾ, ഓഫീസ് താളം തെറ്റും

  വനിതാ മതിൽ: പുതുവർഷാരംഭത്തിൽ സ്കൂൾ, ഓഫീസ് താളം തെറ്റും

  • Last Updated :
  • Share this:
   തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മേലുള്ള സമ്മർദം പുതുവർഷ ദിനത്തിൽ ഓഫീസ്, സ്കൂൾ പ്രവർത്തനത്തെ ബാധിക്കും. ഹാജർ രേഖപ്പെടുത്തിയശേഷം വനിതാ മതിൽ തീർക്കാൻ പോകണമെന്നാണ് ഓഫീസ് മേധാവികൾ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.

   Also Read- വിവിധ ജില്ലകളിൽ ഇന്ന് സ്കൂൾ അവധി


   ഓഫീസ് മേധാവികൾക്ക് ആളെ നിറയ്ക്കാനുള്ള ഇടം പ്രത്യേകം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. നിർദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ഭരണപക്ഷ അനുകൂല സംഘടനകളുമുണ്ട്. മതിലിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയുമുണ്ട്.

   Also Read- വനിതാമതിൽ ഇന്ന്: ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണി


   വിവിധ ജില്ലകളിൽ ഉച്ചകഴിഞ്ഞ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിൽ ഗതാഗത തടസം വിലയിരുത്തി തീരുമാനമെടുക്കാനും നിർദേശിച്ച സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനം പേരിനുമാത്രമാകാനാണ് സാധ്യത. വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്ന വാഹനങ്ങൾ വനിതാ മതിൽ സംഘാടകർ ബുക്ക് ചെയ്തതിനാലുള്ള യാത്രാപ്രശ്നവുമുണ്ട്.

    

   എൻഎസ്എസിന് ഇരട്ടത്താപ്പ്; വനിതാ മതിൽ വൻമതിലാകുമെന്ന് മുഖ്യമന്ത്രി

   വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും മതിലിൽ പങ്കെടുക്കാൻ തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാല അനുമതി നൽകി. വകുപ്പ് മേധാവികൾക്ക് രേഖാമൂലം അപേക്ഷ സമർപ്പിക്കണം. കേരള സർവകലാശാലയിൽ ഇതിനുപുറമേ വിദ്യാർത്ഥികൾക്കും രജിസ്ട്രാർ അനുമതി നൽകി.
   First published:
   )}