കൊച്ചി: വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. കേസിൽ ഏത് രാഷ്ട്രീയ പാർട്ടി ഇടപെട്ടാലും നടപടി എടുക്കണമെന്ന് കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു.
കേസിൽ നിയമവശങ്ങൾ പരിശോധിച്ച് അപ്പീൽ പോകണം. കേസിൽ പുനരന്വേഷണമാണ് കമ്മിഷന് ആവശ്യപ്പെടുന്നതെന്നും ജോസഫൈൻ പറഞ്ഞു.
പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ നടന്നോയെന്ന് പരിശോധിക്കണം. തെളിവു നിയമത്തിന്റെ ആനുകൂല്യം പ്രതികൾക്ക് ലഭിക്കാത്ത രീതിയിലാകണം അന്വേഷണം. ശിശുക്ഷേമ സമിതി ചെയർമാൻ പ്രതികള്‍ക്കു വേണ്ടി ഹാജരായത് തെറ്റാണ്. അക്കാര്യത്തിൽ കമ്മിഷന് ഉത്തരവാദിത്തമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നൂറ് ശതമാനം നീതി കിട്ടണമെന്ന് അഗ്രഹമുള്ള സമൂഹമല്ല മലയാളികളുടേതെന്നും ജോസഫൈൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.