കൊച്ചി: സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്ന് ഹൈക്കോടതി. ചേരാനെല്ലൂർ സ്വദേശിനിയായ വീട്ടമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
സുരക്ഷയ്ക്ക് വേണ്ടി ഇത്തരത്തില്‍ സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.
Also Read- ‘നാളെ മാച്ചുണ്ട്, പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ ഇത് ഒരു അറിയിപ്പായി കാണക്കാക്കണം’; ഇഡി ചോദ്യം ചെയ്യലിനെ കുറിച്ച് പിവി അൻവർ
തന്റെ വീടും പറമ്പും നിരീക്ഷിക്കുന്ന വിധം അയൽവാസി ക്യാമറ സ്ഥാപിച്ചെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹർജിയിൽ അയൽവാസിക്കും ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്കും നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത മാസം ഹർജി വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.