HOME » NEWS » Kerala » WORK FROM HOME BSNL GIVES 5 GB FREE DATA PER DAY SAYS CM

വർക്ക് ഫ്രം ഹോം; BSNL ഒരുമാസത്തേക്ക് സൗജന്യ ഡാറ്റ നൽകുമെന്ന് മുഖ്യമന്ത്രി

പ്രതിദിനം അഞ്ച് ജിബി ഡേറ്റയാകും നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

News18 Malayalam | news18-malayalam
Updated: April 3, 2020, 8:49 PM IST
വർക്ക് ഫ്രം ഹോം; BSNL ഒരുമാസത്തേക്ക് സൗജന്യ ഡാറ്റ നൽകുമെന്ന് മുഖ്യമന്ത്രി
BSNL
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കായി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിദിനം അഞ്ച് ജിബി ഡേറ്റയാകും നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജറാണ് ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി സ്ഥാപനങ്ങളാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചത്. സർക്കാർ ജീവനക്കാർ ഉള്‍പ്പെടെയുളലവർക്കും വർക്ക് ഫ്രം ഹോം ഉണ്ട്.

ഇന്ന് ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ മൂന്നു പേർ നിസാമുദ്ദീനിൽ നിന്നെത്തിയവരാണ്. കാസർഗോഡ് ഏഴ്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് ഇന്ന് സ്ഥിരീകരിച്ചത്.
You may also like:'കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 647 കോവിഡ് കേസുകള്‍ക്ക് നിസാമുദ്ദീൻ ബന്ധം; ആരോഗ്യമന്ത്രാലയം
[NEWS]
ലോക്ക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ പ്രമുഖരായ 17 പേരുടെ സമിതി
[NEWS]
COVID 19| 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം [NEWS]

സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു . ഇതിൽ 206 പേര്‍ വിദേശത്തു നിന്ന് എത്തിയ മലയാളികളും ഏഴു പേർ വിദേശികളുമാണ്. 78 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Published by: Gowthamy GG
First published: April 3, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories