HOME » NEWS » Kerala »

ഏപ്രില്‍ 24 -ന് പൊതുഅവധി; സര്‍ക്കാര്‍ ജീവനക്കാരില്‍ 50% പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും

ജില്ലാ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇ

News18 Malayalam | news18-malayalam
Updated: April 21, 2021, 11:03 PM IST
ഏപ്രില്‍ 24 -ന് പൊതുഅവധി; സര്‍ക്കാര്‍ ജീവനക്കാരില്‍ 50% പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ അമ്പതുശതമാനം ഉദ്യോഗസ്ഥര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് ജീവനക്കാരെ കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.  ഏപ്രില്‍ 24 ശനിയാഴ്ച പൊതു അവധി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഫീസുകള്‍ക്ക് അവധി നല്‍കുകയാണ്. എന്നാല്‍ ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 24,25 തിയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാവുക. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകള്‍ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ചടങ്ങുകള്‍ക്ക് 75 പേര്‍ എന്ന പരിധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read 'നാലാം തീയതി രോഗം ബാധിച്ചിട്ടില്ല; ഭാര്യ ഒപ്പം വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം'; മുഖ്യമന്ത്രി

ജില്ലാ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇതോടൊപ്പം തന്നെ സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ സ്ഥാപന മേധാവികളുമായി ബന്ധപ്പെടുകയും ചെയ്യും.

സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നൽകും; നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. വാക്സീൻ പണം കൊടുത്തു വാങ്ങുന്നത് സംസ്ഥാനത്തിനു ബാധ്യതയാണ്. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.





സ്വകാര്യ ആശുപത്രികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ഉടൻ വിളിച്ചു ചേർക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാർട്ടികളുമായി ആലോചിക്കും. നോമ്പുകാലത്ത് ഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കും. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതിനാല്‍ നല്ല ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Published by: Aneesh Anirudhan
First published: April 21, 2021, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories