തൃശൂർ: രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികൾ തിരിച്ച് സിഐടിയുവിൽ ചേർന്നു. കോട്ടപ്പുറം ചന്തയിലെ സി.ഐ.ടി.യു. യൂണിയനിൽനിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യിൽ ചേർന്നുവെന്ന് യൂണിയൻ അവകാശപ്പെട്ട എട്ട് തൊഴിലാളികളും വീണ്ടും സി.ഐ.ടി.യു.വിൽ തിരിച്ചെത്തിയതായി നേതൃത്വം അറിയിച്ചു.
ഇവർക്കെതിരേ യൂണിയൻ എടുത്ത അച്ചടക്കനടപടി പിൻവലിച്ചതായും സിഐടിയു നേതൃത്വം അറിയിച്ചു. എ.ഐ.ടി.യു.സി.യുടെ നിരന്തരമായ സമ്മർദങ്ങളും വാഗ്ദാനങ്ങളുമാണ് സി.ഐ.ടി.യു.വിൽനിന്ന് രാജിവയ്ക്കാനിടയാക്കിയതെന്നും തെറ്റുപറ്റിയതാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു കോട്ടപ്പുറം യൂണിയൻ സെക്രട്ടറി കെഎസ് കൈസാബിന് ഇവർ കത്തു നൽകിയിരുന്നു.
ഈ കത്ത് പരിഗണിച്ചാണ് ഇവരെ തിരിച്ചെടുത്തിരിക്കുന്നതെന്ന് സിഐടിയു അറിയിച്ചു. സി.ഐ.ടി.യു. യൂണിയനിൽനിന്ന് കഴിഞ്ഞ ദിവസം എട്ട് തൊഴിലാളികൾ രാജിവെച്ച് എ.ഐ.ടി.യു.സി.യിൽ ചേർന്നത്. ഇവരെ സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയതായി ആരോപിച്ച് പുറത്താക്കിയെന്ന് സി.ഐ.ടി.യു. ചന്തയിൽ ഫ്ളക്സ് സ്ഥാപിച്ചിരുന്നു.
വൈകീട്ട് നടന്ന ഹെഡ് ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റി യോഗത്തിൽ രാജിവെച്ചവരെ വിളിച്ചുവരുത്തിയാണ് ചൊവ്വാഴ്‌ച മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Citu, Thirssur news