HOME » NEWS » Kerala » WORKING OF BEVECO OUTLETS HAVE BEEN RESCHEDULED DUE TO NIGHT CURFEW

നൈറ്റ് കർഫ്യൂ: ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലെ മാറ്റം ഇങ്ങനെ

ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 20, 2021, 6:05 PM IST
നൈറ്റ് കർഫ്യൂ: ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലെ മാറ്റം ഇങ്ങനെ
News18 Malayalam
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി. ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബെവ്കോ ജീവനക്കാർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡ‍ൗൺ അടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

Also Read- COVID 19| പ്രതിദിന കോവിഡ് കണക്കിൽ നേരിയ കുറവ്; 24 മണിക്കൂറിനിടയിൽ 2.59 ലക്ഷം പുതിയ രോഗികൾ
 അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ർന്ന് നിൽക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കും. ഈ പ്രദേശത്തെ വീടുകളിലെ എല്ലാവ‍രേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.

COVID VACCINE | മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ; അറിയേണ്ടതെല്ലാം

ഇതോടൊപ്പം രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോ​ഗത്തിലെ തീരുമാനം. കോവിഡ് രോ​ഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്ന വിലയിരുത്തലും ഇന്നത്തെ യാേഗത്തിൽ ഉണ്ടായി.

Also Read- 'കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാർത്ഥ മരുന്ന്'; മദ്യാശാലയ്ക്ക് മുന്നിൽ വൈറലായി സ്ത്രീയുടെ വീഡിയോ

സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇന്ന് മുതൽ നിലവിൽ വരുന്ന രാത്രികാല കർഫ്യുവിനെ തുടർന്ന് പരിശോധന ശക്തമാക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.59 ലക്ഷം പുതിയ രോഗികൾ

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വർധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.

Also Read- രാജ്യത്ത് ഏപ്രില്‍ 11 വരെ 44 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി; വാക്‌സിന്‍ പാഴാക്കാതെ കേരളവും പശ്ചിമ ബംഗാളും

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളിൽ 1,54,761 പേർ ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തർപ്രദേശ്- 28,211, ഡൽഹി-23,686, കർണാടക-15,785, ഛത്തീസ്ഗഢ്013,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
Published by: Aneesh Anirudhan
First published: April 20, 2021, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories