• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bevco| ബെവ്കോ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ബാറുകൾക്ക് മാറ്റമില്ല

Bevco| ബെവ്കോ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ബാറുകൾക്ക് മാറ്റമില്ല

രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന് കീഴിലുള്ള മദ്യ വിൽപന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം വരുത്തി. വെള്ളിയാഴ്ച മുതലാണ് സമയക്രമത്തില്‍ മാറ്റം. വെള്ളിയാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ ബെവ്കോ മദ്യ വിൽപന ശാലകൾ പ്രവർത്തിക്കും. കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സമയമാറ്റം എന്ന് ബെവ്കോ അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

    Also Read- തെരുവുനായയുടെ കടിയേറ്റ 7 വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു; വാക്സിനെടുത്തിട്ടും ഫലം ചെയ്തില്ല

    മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബെവ്കോ പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചിരുന്നു. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാവുന്ന പുതിയ സംവിധാനം സെപ്തംബര്‍ 17 മുതൽ പരീക്ഷണാടിസ്ഥാനത്തില്‍ ബെവ്കോ നടപ്പാക്കി വരികയാണ്.

    Also Read- അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു; ഇതൊരു ട്രെൻഡ് ആകുന്നുവെന്ന് സുപ്രീംകോടതി

    തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി മൂന്ന് ഔട്ട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Also Read- 'കേരളത്തില്‍ ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് ചീത്തപ്പേര്, നോക്കുകൂലി തുടച്ചു നീക്കണം': ഹൈക്കോടതി

    ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.മ ദ്യം തെരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ് എം എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വിൽപനശാലയിലെത്തി എസ് എം എസ് കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കാനാണ് ബെവ്കോ തയാറെടുക്കുന്നത്.

    English Summary: working time of Bevco liquor shops in kerala to be changed from friday. At the same time there is no change in the working hours of the bars
    Published by:Rajesh V
    First published: