കൊച്ചി: മരടിലെ ഫ്ലാറ്റുകളിലെ കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കുന്ന ജോലികൾ തുടക്കി. കോൺക്രീറ്റുകൾ പൊളിച്ച് ഇരുമ്പ് കമ്പി വേർതിരിച്ചെടുക്കുകയാണ്. വിജയ് സ്റ്റീൽസിനാണ് ഇതിന്റെ ചുമതല. മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തതിന് പിന്നാലെയാണ് മാലിന്യ നീക്കത്തിനുള്ള നടപടികൾ തുടങ്ങിയത്.
എച്ച് ടു ഒ ഫ്ലാറ്റിൽ ജോലികൾ ആരംഭിച്ചു. കോൺക്രീറ്റ് പൊടിച്ച് കമ്പികൾ വേർതിരിക്കുകയാണ്. പൊടി ഉയരാതിരിക്കാൻ കോൺക്രീറ്റ് കഷ്ണങ്ങളിൽ വെള്ളം ഒഴിച്ച ശേഷമാണ് കഷ്ണങ്ങൾ പൊട്ടിക്കുന്നത്. നാല് ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് ജോലി. കമ്പികൾ വേർതിരിച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇവ മുറിയ്ക്കും. കമ്പികൾ എടുക്കുന്നതിനായി 45 ദിവസമാണ് വിജയ് സ്റ്റീൽസിന് അനുവദിച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിനകം ജോലി പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ. ആറായിരം ടൺ ഇരുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരുമ്പ് ഹോളോ ബ്രിക്സ് - കിണർ റിംഗ് നിർമ്മാണത്തിന് ഉപയോഗിക്കാം.
കോൺക്രീറ്റ് വേസ്റ്റ് നേരത്തെ അരൂർ പഞ്ചായത്തിലെ ചന്തിയൂരിലേക്കാണ് മാറ്റിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് മാലിന്യ നീക്കം തടസപ്പെട്ടിരുന്നു. കുമ്പളം, എഴുപുന്ന എന്നിവിടങ്ങളിലേക്കും വേസ്റ്റ് മാറ്റാനുള്ള ശ്രമമുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.