HOME » NEWS » Kerala » WORLD LARGEST ICEBERG HALF THE SIZE OF ANDAMAN AND NICOBAR ISLANDS FORMS IN ANTARCTICA GH

അന്റാർട്ടിക്കയിൽ പുതിയ ഹിമപാളി രൂപപ്പെട്ടു; വലിപ്പം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പകുതി

എ-76 എന്ന ഹിമപാളിയുടെ വലിപ്പത്തിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം വലിപ്പമുള്ള മറ്റൊരു ഹിമപാളി അന്റാർട്ടിക്കയിലെ ബ്രണ്ട് ഐസ് ഷെൽഫിൽ നിന്നും വേർപെട്ടതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എ-74 എന്ന് പേരിട്ട ഈ ഹിമപാളിക്ക് 1270 ചതുരശ്ര കിലോമീറ്റർ ആണ് വലിപ്പം.

News18 Malayalam | news18
Updated: May 21, 2021, 4:03 PM IST
അന്റാർട്ടിക്കയിൽ പുതിയ ഹിമപാളി രൂപപ്പെട്ടു; വലിപ്പം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പകുതി
Image by ESA.
  • News18
  • Last Updated: May 21, 2021, 4:03 PM IST
  • Share this:
ലോകത്തെ ഏറ്റവും വലിയ ഹിമപാളി അന്റാർട്ടിക്കയിൽ നിന്നും വേർപെട്ടതായി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ എസ് എ) സ്ഥിരീകരിച്ചു. എ-67 എന്ന് പേരിട്ട ഹിമപാളിക്ക് 4320 സ്‌ക്വയർ കിലോമീറ്റർ വലിപ്പമുണ്ട്. അത് ഏതാണ്ട് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പകുതി വലിപ്പം വരും. അന്റാർട്ടിക്കയിലെ വെഡ്ഡൽ കടലിൽ സ്ഥിതി ചെയ്യുന്ന 4,00,000 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഭീമൻ ഐസ് ഷെൽഫായ റോൺ ഐസ് ഷെൽഫിൽ നിന്നാണ് വിരലിന്റെ ആകൃതിയുള്ള ഈ ഹിമപാളി വേർപെട്ടത്.

ബ്രിട്ടീഷ് അന്റാർട്ടിക് സർവേയാണ് ഈ ഹിമപാളി കണ്ടെത്തിയത് എന്ന് ഇ എസ് എ അറിയിച്ചു. പിന്നീട്, ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് ലോകത്തെ മഞ്ഞുമൂടിയ പ്രദേശങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന യു എസ് നാഷണൽ ഐസ് സെന്ററിന്റെ സഹായത്തോടെ സ്ഥിരീകരിക്കുകയായിരുന്നു. ഭൂമിയുടെ ധ്രുവങ്ങൾ കേന്ദ്രീകരിച്ച് പ്രദക്ഷിണം ചെയ്യുന്ന ഇ എസ് എയുടെ രണ്ട് ഉപഗ്രഹങ്ങളിൽ ഒന്നായ കോപ്പർനിക്കസ് സെന്റിനൽ 1 ആണ് ഈ ഉപഗ്രഹ ചിത്രങ്ങൾ പകർത്തിയത്.

കോവിഡ് പ്രതിരോധത്തിനായി 1 ലക്ഷം രൂപ സൈന്യത്തിന് നൽകി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ

എ-76 എന്ന ഹിമപാളിയുടെ വലിപ്പത്തിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം വലിപ്പമുള്ള മറ്റൊരു ഹിമപാളി അന്റാർട്ടിക്കയിലെ ബ്രണ്ട് ഐസ് ഷെൽഫിൽ നിന്നും വേർപെട്ടതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എ-74 എന്ന് പേരിട്ട ഈ ഹിമപാളിക്ക് 1270 ചതുരശ്ര കിലോമീറ്റർ ആണ് വലിപ്പം. ഐസ് ഷെൽഫുകളിൽ ഉണ്ടാകുന്ന ചാക്രികമായ പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായി തന്നെയാണ് ഈ ഹിമപാളികൾ വേർപെടുന്നത് എന്നും പതിറ്റാണ്ടുകളായി വലിയ ഹിമപാളികളൊന്നും ഈ മഞ്ഞുമലകളിൽ നിന്ന് വിട്ടുമാറിയിട്ടില്ല എന്നും ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗ്ലോബൽ ഇൻഫർമേഷൻ സിസ്റ്റം ആൻഡ് മാപ്പിങ് സ്പെഷ്യലിസ്റ്റ് ആയ ലോറ ഗെറിഷ് പറഞ്ഞു.

'കേരളത്തെ വ്യത്യസ്തമാക്കുന്നത് 1957ലെ ഒന്നാം ഇടത് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ': കെകെ ശൈലജ ടീച്ചർ

ഉയർന്ന താപനിലയുള്ള വെള്ളവുമായുള്ള സമ്പർക്കം മൂലമാണ് ഹിമപാളികൾ ഐസ് ഷെൽഫുകളിൽ നിന്ന് വിട്ടുമാറുന്നത്. വിട്ടുമാറിയ ഹിമപാളികൾ സമുദ്രനിരപ്പിനെ നേരിട്ട് ബാധിക്കില്ല. കാരണം, അതിന് മുമ്പേ അവ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, അവ സമീപത്തുള്ള ഏതെങ്കിലും ദ്വീപിനെ ചെന്നിടിച്ചാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 2017-ൽ എ-68എ എന്ന ഹിമപാളി ദക്ഷിണ ജോർജിയ ദ്വീപുമായി കൂട്ടിയിടിക്കാൻ സാധ്യത ഉണ്ടായിരുന്നു.

Another big iceberg calving event in #Antarctica! #A76 has calved from the Ronne Ice Shelf and is currently the biggest iceberg in the world, taking the record from neighbouring A23a. Quick image from @sentinel_hub showing #Sentinel1 imagery from today (14th). pic.twitter.com/tdbh9FGqc7



കാലാവസ്ഥ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെ ഹിമാനികളെ നിരീക്ഷിക്കുകയും ഹിമപാളികൾ പൊട്ടി മാറുന്നതിനു പിന്നിലെ പ്രക്രിയകളെയും സമുദ്രജീവികളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് പഠിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹിമപാളികൾ വേർപെട്ടു പോകാനുള്ള പ്രത്യക്ഷമായ കാരണം മനുഷ്യരുടെ പ്രവൃത്തികൾ അല്ലെങ്കിലും ആഗോളതാപനം സമുദ്രത്തിന്റെ താപനില ഉയരാനും അതിലൂടെ അന്റാർട്ടിക്കയിലെ മഞ്ഞുമലകൾ ഉരുകാനും കാരണമാകുന്നുണ്ട്. മഞ്ഞുമലയുടെ സന്തുലനം നഷ്ടപ്പെട്ടതു കൊണ്ട് ഗ്രീൻലാൻഡിൽ കൂടുതൽ ഹിമപാളികൾ വേർപെടുന്നതായി ജനുവരിയിൽ പ്രസിദ്ധീകരിച്ച നാസയുടെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Published by: Joys Joy
First published: May 21, 2021, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories