ഇന്റർഫേസ് /വാർത്ത /Kerala / COVID 19 | ലോകപ്രശസ്ത പാചക വിദഗ്ധൻ മരിച്ചു; മുംബൈയിൽ വിരുന്നിൽ പങ്കെടുത്ത 200 ഓളം പേർക്ക് ആശങ്ക

COVID 19 | ലോകപ്രശസ്ത പാചക വിദഗ്ധൻ മരിച്ചു; മുംബൈയിൽ വിരുന്നിൽ പങ്കെടുത്ത 200 ഓളം പേർക്ക് ആശങ്ക

Chef Floyd Cardoz

Chef Floyd Cardoz

മാർച്ച് 1 ന് ബോംബെ കാന്റീന്റെ അഞ്ചാം വാർഷികാഘോഷം മുംബൈയിൽ നടന്നിരുന്നു. നിരവധി പേർ ഈ വിരുന്നിൽ പങ്കെടുത്തത്.

  • Share this:

ലോകപ്രശസ്ത പാചക വിദഗ്ധൻ ഫ്ലോയിഡ് കാർഡ‍ോസ് (59)കൊറോണ വൈറസ് ബാധിച്ച് മരിച്ചു. മാർച്ച് 18 നാണ് കാർഡോസിന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ന്യൂജേഴ്സിൽ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു മരണം.

മുംബൈയിലെ പ്രശസ്തമായ ബോംബേ കാന്റീൻ, ഒ പെഡ്രോ എന്നീ ഭക്ഷ്യശൃംഖലയുടെ സ്ഥാപകരിൽ ഒരാളാണ് കാർഡോസ്. അടുത്തിടെ ബോംബെ സ്വീറ്റ് ഷോപ്പ് എന്ന പേരിൽ പുതിയൊരു സ്ഥാപനം കൂടി അദ്ദേഹം തുടങ്ങിയിരുന്നു. മുംബൈ സ്വദേശിയാണ്.

You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് വേണ്ട; യുഎഇ റസിഡൻസി വിസകൾ പുതുക്കിനൽകും [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മാർച്ച് 8 വരെ കാർഡോസ് മുംബൈയിലുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ നിന്നും ഫ്രാങ്ക്ഫുർട്ട് വഴി ന്യൂജേഴ്സിയിലെത്തി. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

മാർച്ച് 1 ന് ബോംബെ കാന്റീന്റെ അഞ്ചാം വാർഷികാഘോഷം മുംബൈയിൽ നടന്നിരുന്നു. നിരവധി പേർ ഈ വിരുന്നിൽ പങ്കെടുത്തത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതായി ബോംബെ കാന്റീൻ ഉടമസ്ഥ കമ്പനിയായ ഹങ്കർ ഇൻകോർപ്പറേറ്റഡ് അറിയിച്ചിരുന്നു. വിരുന്നിൽ പങ്കെടുത്തവരെയും നിരീക്ഷിച്ചുവരികയാണ്.

കാർഡോസുമായി ഇടപെട്ടവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹങ്കർ ഇൻകോർപ്പറേറ്റ് അറിയിച്ചു.

2011 ൽ പാചക റിയാലിറ്റി ഷോ ആയ Chef Masters Season 3 വിജയിയായിരുന്നു കാർഡോസ്.

First published:

Tags: Corona, Corona Death, Corona death toll, Corona News, Corona outbreak, Corona virus, Corona warning, COVID19