• HOME
  • »
  • NEWS
  • »
  • kerala
  • »
  • കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ പുഴുവരിച്ചു; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ബന്ധുക്കളുടെ പരാതി

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ പുഴുവരിച്ചു; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ബന്ധുക്കളുടെ പരാതി

മൃതദേഹത്തിൽ പുഴുവരിച്ചവെന്ന ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ച എറണാകുളം കൊമ്പനാട് സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന് പരാതി. അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞുമോന്റെ മകൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകി. മൃതദേഹത്തിൽ പുഴുവരിച്ചവെന്ന ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു.

കോവിഡ് ബാധിച്ച് മരിച്ച എറണാകുളം കൊമ്പനാട് സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. രോഗം ബാധിച്ച് കൊമ്പനാട്ടെ വീട്ടിൽ ആയിരുന്നു കുഞ്ഞുമോൻ ആദ്യം കഴിഞ്ഞിരുന്നത്. പിന്നീട് കുഞ്ഞുമോന് ശാരീരികമായ അവശതകൾ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന്  ആദ്യം പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുഗളിലുള്ള  കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ലേക്ക് മാറ്റി. അവിടെ നിന്നാണ്  കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.

ചികിത്സയിൽ ഇരിക്കുന്ന സമയത്ത് ബന്ധുക്കൾ ആശുപത്രിയിൽ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി അറിയിച്ചിരുന്നില്ല എന്നാണ് കുഞ്ഞുമോന്റെ കുടുംബം പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മരണം സംഭവിച്ച വിവരം ആശുപത്രിയിൽ നിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് മൃതദേഹത്തിൽ പുഴുവരിച്ചത് കണ്ടതെന്ന്‌ കുഞ്ഞുമോന്റെ മകന്റെ ഭാര്യ റെന്യ പറഞ്ഞു. ഇക്കാര്യം ജനപ്രതിനിധികളോട് അടക്കം ചൂണ്ടി കാണിച്ചെങ്കിലും യാതൊരു നടപടിയും അപ്പോൾ ഉണ്ടായില്ല. മൃതദേഹം ദഹിപ്പിക്കുക യാണ് ചെയ്തത്. അപ്പോഴത്തെ മാനസികാവസ്ഥയിൽ പരാതി നൽകാൻ സാധിച്ചിരുന്നില്ല.

Also Read-കൊല്ലത്ത് ഗര്‍ഭസ്ഥശിശു മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല; ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഇതിനുശേഷമാണ് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നത്. കോവിഡ് ബാധിതൻ ആയി 20 ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്നു. മരിച്ച ശേഷവും കോവിഡ് പോസിറ്റീവ് ആണെന്നാണ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചത്. ഇത്രയും ദിവസമായി എങ്ങനെയാണ് ഗോപി പോസിറ്റീവായി തുടരുന്നതെന്നും കുഞ്ഞുമോൻ കുടുംബം ചോദിച്ചു.

എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ മറുപടി ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. രോഗവിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിരുന്നു. മരണശേഷം ഉടൻതന്നെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകിയതായും വ്യക്തമാക്കിയിട്ടുണ്ട്.
Published by:Jayesh Krishnan
First published: