• HOME
  • »
  • NEWS
  • »
  • kerala
  • »
  • Biriyani | ഓർഡർ ചെയ്ത ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴു: ഹോട്ടലിൽ പരിശോധന

Biriyani | ഓർഡർ ചെയ്ത ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴു: ഹോട്ടലിൽ പരിശോധന

ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ യുവാക്കൾ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു

  • Last Updated :
  • Share this:
    കൊച്ചി: ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി. കൊച്ചിയിലാണ് സംഭവം. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേർ വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ യുവാക്കൾ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

    എന്നാൽ ഇതേ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാൾ ഇതുകണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ മൊബൈൽ വഴി വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയായിരുന്നു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.

    തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

    വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറി; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

    പത്തനംതിട്ട: വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറിയെന്ന് പരാതി. പുറംമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു അതിക്രമം. പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് കൈയ്യേറ്റം ഉണ്ടായത്. അതിക്രമത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ ജോബി ആരോപിക്കുന്നു.

    Also Read- Indian Railway | 35 രൂപക്കായി അഞ്ച് വര്‍ഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നല്‍കി ഇന്ത്യൻ റെയില്‍വേ

    എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ ജോബി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവർക്കെതിരെ സിപിഎം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല. പ്രസിഡന്‍റ് ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേർന്ന് അവരെ തടഞ്ഞുവെക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്‍റിനെ കൈയ്യേറ്റം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും ആരോപണമുണ്ട്. സിപിഎം പ്രവര്‍ത്തകർ തനിക്കെതിരെ നടത്തിയ അതിക്രമത്തിൽ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

    എന്നാൽ തങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ചിട്ടില്ലെന്ന് ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം എല്‍ഡിഎഫ് സ്വതന്ത്രയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഒരു കരാര്‍ ഇല്ലെന്ന് സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.
    Published by:Anuraj GR
    First published: