നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒറ്റപ്പാലത്ത് മുസ്ലീംലീഗ് കൊടിമരത്തിൽ റീത്ത്; സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

  ഒറ്റപ്പാലത്ത് മുസ്ലീംലീഗ് കൊടിമരത്തിൽ റീത്ത്; സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

  റീത്തിനൊപ്പമുള്ള നോട്ടീസിൽ വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല എന്നിവ എഴുതിയിട്ടുണ്ട്

  • Share this:
  പാലക്കാട് : ഈസ്റ്റ് ഒറ്റപ്പാലത്ത് മുസ്ലീം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ചതിനെതിരെ പ്രതിഷേധം. ഈസ്റ്റ് ഒറ്റപ്പാലത്ത് റോഡരികിലുള്ള കൊടിമരത്തിലാണ് റീത്ത് വെച്ചിട്ടുള്ളത്.

  റീത്തിനൊപ്പം പതിച്ച നോട്ടീസിൽ പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിയ്ക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് എഴുതിയിട്ടുള്ളത്. വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല എന്നിവയാണ് നോട്ടീസിൽ പറയുന്നത്.

  എന്നാൽ സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. അക്രമവും കലാപവും ഉണ്ടാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലീംലീഗ് ആവശ്യപ്പെട്ടു. എന്നാൽ മുസ്ലീംലീഗ് ആരോപണം സി പി എം നിഷേധിച്ചു.

  പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം: സിപിഎമ്മിലേക്ക് കടന്ന് സിബിഐ

  കൊച്ചി: പെരിയ ഇരട്ടക്കൊല (Periya Twin Murder Case) സിപിഎമ്മിന്‍റെ (CPM) ഉന്നത നേതാക്കള്‍  അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമെന്നാണ്  സി ബി ഐയുടെ(CBI Probe)  കണ്ടത്തല്‍. ഇതിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടാണ് അന്വേഷണ ഏജൻസി കോടതിക്ക് സമർപ്പിച്ചത്.

  സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി  രാജേഷ്  അടക്കം അഞ്ചു പേരെ കഴിഞ്ഞ ദിവസം സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് സിപിഎം ജില്ലാ നേതൃത്വത്തിലേക്ക് സിബിഐ അന്വേഷണം കടന്നുവെന്ന് അടിവരയിടുന്നതാണ്.

  മുന്‍ എം എല്‍എയും പാര്‍ട്ടി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനടക്കം പത്തുപേരാണ് സി.ബി.ഐയുടെ പ്രതി പട്ടികയിൽ.  കേസിൽ ഇരുപതാം പ്രതിയാണ് കുഞ്ഞുരാമൻ. രണ്ടാം പ്രതി  സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയി എന്നതാണ്  കുഞ്ഞിരാമനെതിരെ നിലവില്‍ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം.

  Also Read- Periya Twin Murder| പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിചേർത്തു

  കേസില്‍ ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണത്തില് സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം 10 പേര്‍  ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ചു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരികുന്നത്. ബാക്കിയുള്ള അഞ്ചു പേരെ തല്‍ക്കാലം അറസ്റ്റ് ചെയ്തിട്ടില്ല.

  തുടർന്ന് പത്ത് പേരുടെയും വിവരങ്ങളും കൊലപാതകത്തില്‍ ഇവരുടെ പങ്കും വ്യക്തമാക്കുന്ന  റിമാൻഡ് റിപ്പോര്‍ട്ടും കൈമാറി. ഈ റിപ്പോര്‍ട്ടിലാണ് 20-ാം പ്രതിയായ കെ കുഞ്ഞിരാമനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്  കെ വി ഭാസ്കരന്‍, സിപിഎം പ്രവര്‍ത്തകരായ  ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവൻ വെളുത്തോളി എന്നിവരാണ്  മറ്റ് പ്രതികള്‍. കൊല നടന്ന ദിവസം രാത്രി രണ്ടാം പ്രതി സജി ജോര്‍ജിനെ പക്കം  എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു.

  എന്നാല്‍ മറ്റ് പ്രതിക്‍ക്കൊപ്പം ചേര്‍ന്ന് കെ വി കുഞ്ഞിരമാന്‍ സജി ജോര്‍ജിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയി എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 23ാം പ്രതി ഗോപൻ വെളുത്തോളി പ്രതികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തിയെന്നും കൊലപാതക ശേഷം സഹായങ്ങൾ നല്കിയെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇവരെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.
  Published by:Karthika M
  First published: