തെറ്റുകൂടാതെ മലയാളത്തിൽ കത്തെഴുതൂ; ചെവിക്കുപിടിച്ച് 'ശരിയാക്കാൻ' സർക്കാർ

മലയാളത്തിൽ കത്തിടപാടുകൾ നടത്താൻ പല വകുപ്പുകളും സ്ഥാപനങ്ങളും ശ്രദ്ധിക്കാറുണ്ടെങ്കിലും ചില ഇംഗ്ലീഷ് പദങ്ങൾക്ക് പകരം തെറ്റായ മലയാളം രൂപമാണ് പലരും ഉപയോഗിക്കുന്നത്.

news18
Updated: October 14, 2019, 12:00 PM IST
തെറ്റുകൂടാതെ മലയാളത്തിൽ കത്തെഴുതൂ; ചെവിക്കുപിടിച്ച് 'ശരിയാക്കാൻ' സർക്കാർ
News18
  • News18
  • Last Updated: October 14, 2019, 12:00 PM IST
  • Share this:
വി വി അരുൺ

മലയാള ഭാഷയിൽ ഭരണ നിർവഹണ നടപടികൾ മുന്നോട്ടുകൊണ്ടുപോകണമെന്നു സർക്കാർ ജീവനക്കാരെ സർക്കാർ അടിക്കടി ഓർമിപ്പിക്കാറുള്ളതാണ്. ഔദ്യോഗിക കത്തിടപാടുകൾ മലയാളത്തിൽ തന്നെ വേണമെന്നും പലതവണ ഉത്തരവിറക്കിയിട്ടുണ്ട്. പലരും കത്തുകൾ മലയാളത്തിലാണ് തയാറാക്കുന്നതെങ്കിലും അതിലെല്ലാം തെറ്റ് വരുത്തുന്നത് സർവസാധാരണമായി. ഇതു കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥരെ ശരിയായി മലയാളം എഴുതിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര ഔദ്യോഗിക ഭാഷാ വകുപ്പ്.

മലയാളത്തിൽ കത്തിടപാടുകൾ നടത്താൻ പല വകുപ്പുകളും സ്ഥാപനങ്ങളും ശ്രദ്ധിക്കാറുണ്ടെങ്കിലും ചില ഇംഗ്ലീഷ് പദങ്ങൾക്ക് പകരം തെറ്റായ മലയാളം രൂപമാണ് പലരും ഉപയോഗിക്കുന്നത്. സർക്കാർ കത്തുകളിലെ From എന്നതിനുപകരം പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ‌, പ്രേഷകൻ എന്നിങ്ങനെ വിവിധ രീതിയിലാണ് എഴുതുന്നത്. ഇതിൽ 'പ്രേഷകൻ' എന്ന പദം മാത്രമേ From എന്ന ഇംഗ്ലീഷ് പദത്തിന് സമാനമാകുകയുള്ളൂവെന്നാണ് ഭരണപരിഷ്കാര ഔദ്യോഗിക ഭാഷാ വകുപ്പ് പറയുന്നത്.

Also Read- സ്റ്റാർട്ടപ്പുകളുടെഎണ്ണത്തിലും നിക്ഷേപത്തിലും വന്‍കുതിപ്പ്

To എന്നതിന് സ്വീകര്‍ത്താവ് എന്നും ഗ്രാഹകൻ എന്നും ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ഇനി കത്തുകൾ തയാറാക്കുമ്പോൾ തെറ്റ് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പുതിയ ഉത്തരവ്.

 

First published: October 13, 2019, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading