സാമൂഹിക മാധ്യമങ്ങളില്‍ 'റിയല്‍ ലൈഫ് സ്റ്റോറി' എന്ന മട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ജാര്‍ഖണ്ഡുകാരി കലക്ടറുടെ കഥ തന്റെ 'മൂന്നുപെണ്ണുങ്ങള്‍ 'എന്ന കഥാസമാഹാരത്തിലെ എന്ന കഥാസമാഹാരത്തിലെ 'തിളങ്ങുന്ന മുഖങ്ങള്‍ 'എന്ന കഥയാണെന്നും അത് ഉപയോഗിക്കുന്നവരുടെ സൗകര്യാര്‍ഥം സ്ത്രീകളുടെ ഫോട്ടോകള്‍ വെച്ച് യഥാര്‍ഥ ജീവിത കഥയായി പ്രചരിപ്പിക്കുകയാണെന്ന് എഴുത്തുകാരന് ഹക്കിം മൊറയൂര്‍.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥ
കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്? മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു.
കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു. തുടർന്ന് കുട്ടികൾ ചില ചോദ്യങ്ങൾ കളക്ടറോട് ചോദിച്ചു.
ചോ: മാഡത്തിന്റെ പേരെന്താ ഇങ്ങനെ?.
എന്റെ പേര് റാണി എന്നാണ്. സോയമോയി എന്റെ കുടുംബ പേരാണ്. ഞാൻ ജാര്‍ഖണ്ഡ് സ്വദേശിനിയാണ്.
ഇനി മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ?.
സദസ്സിൽ നിന്നും നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു. ചോദിക്കൂ കുട്ടീ."മാഡം എന്താണ് മുഖത്തു മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തത്?"
ഈ കഥ യാഥാര്‍ത്ഥ്യമോ?
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് പറന്നു നടക്കുക ആണ് ഈ സന്ദേശം. വായിച്ചു തീരുമ്പോൾ ആരുടേയും ഉള്ളു തൊടുന്ന ഈ വാക്കുകൾ പക്ഷേ സാങ്കൽപ്പികം ആണ്.
ഇത് പക്ഷേ യഥാർത്ഥത്തിൽ നടന്ന സംഭാഷണം ആണെന്ന് തന്നെ ഒട്ടേറെ പേര് കരുതുന്നു. മലപ്പുറം മുൻ കലക്ടർ ഷൈന മോൾ ഐഎഎസ്സിൻ്റെ ഫോട്ടോ ആണ് വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഒരു കഥ ആണ്.
ഹക്കിം മൊറയൂർ എന്ന കഥാകാരൻ്റെ രചന. തൻ്റെ രചന യഥാർത്ഥ സംഭവം എന്ന നിലയിൽ വൈറൽ ആയതോടെ കഥാകാരൻ തന്നെ എല്ലാം വിശദീകരിച്ച് രംഗത്തെത്തി.
എഴുത്തുകാരന് പറയുന്നു
" മൂന്ന് പെണ്ണുങ്ങൾ എന്ന എന്റെ കഥാ സമാഹാരത്തിലെ തിളങ്ങുന്ന മുഖങ്ങൾ എന്ന കഥ എടുത്തു സ്വന്തം രീതിയിൽ ഏതൊക്കെയോ സ്ത്രീകളുടെ ചിത്രങ്ങൾ വെച്ച് വ്യാപകമായി പലരും പ്രചരിപ്പിക്കുന്നത് ഒരിക്കലും എന്റെ അറിവോടെയല്ല. ചില സ്ക്രീൻ ഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്.
ഞാൻ എഴുതിയ ഒരു കഥ മാത്രമാണ് ഇത്. മനോരമ പത്രത്തിൽ നിന്നടക്കം ഒരു പാട് സൗഹൃദങ്ങൾ തെറ്റിദ്ധരിച്ചു എന്നെ അറിയിക്കുകയുണ്ടായി. പലരും കരുതുന്നത് റാണി സോയ മൊയി എന്ന എന്റെ നായിക യഥാർത്ഥ കളക്ടർ ആണെന്നാണ്. ഈ വിഷയത്തിൽ ഉണ്ടാവുന്ന ഏതൊരു പ്രശ്നത്തിനും ഞാൻ ഉത്തരവാദി ആവുന്നതല്ല എന്ന് അറിയിക്കുന്നു. വയ്യാവേലിക്ക് സമയമില്ല.ഓരോ കഥയും വെറുതെ ഉണ്ടാവുന്നതല്ല. ഒരു പാട് വിലപ്പെട്ട സമയം എടുത്താണ് നമ്മൾ വായിക്കുന്ന ഓരോ കഥകളും എഴുത്തുകാർ എഴുതുന്നത്.
ഒരു പാട് സ്വപ്നം കണ്ടത് കൊണ്ട് മാത്രമാണ് ഇല്ലാത്ത കാശ് ഉണ്ടാക്കി ഈ കഥയൊക്കെ പുസ്തകം ആക്കി മാറ്റിയത്. ഞാൻ എഴുതി എന്റെ പേരിൽ പുറത്തിറക്കിയ ഒരു പുസ്തകത്തിലെ കഥ ഈ വിധം ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നു. നിങ്ങൾ ചെയ്യുന്നത് എന്ത് സാഹിത്യ പ്രവർത്തനമാണ്.?.
കഥ പോട്ടെ, കഥ നടന്ന സംഭവം ആക്കുന്നതും അതിൽ തെറ്റി ധരിപ്പിക്കാൻ വേണ്ടി മാത്രം സ്ത്രീകളുടെ ഫോട്ടോ വെക്കുന്നതും നിങ്ങളുടെ റീച്ചിന് വേണ്ടി ആണെങ്കിലും ബലിയാടാവുന്നത് മറ്റുള്ളവരാണ്. വിവരം അറിയിച്ചിട്ടും ഇൻബോക്സിൽ തെളിവ് കൊടുത്തിട്ടും പിന്നെയും തന്റെ കഥയോ എന്ന് ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ സങ്കടകരമാണ്. നിങ്ങളോട് ആരോടും വാദിച്ചു ജയിക്കാൻ എനിക്ക് സമയമില്ല. അതിനുള്ള സാമർഥ്യവും ഇല്ല. ജീവിച്ചു പൊയ്ക്കോട്ടേ. വയറ്റത്ത് അടിക്കരുത്.
പക്ഷേ കഥാകാരൻ്റെ ഈ വാക്കുകൾ പക്ഷേ പ്രചരിക്കുന്ന സന്ദേശം പോലെ വൈറൽ ആയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.