നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ്: കെ.ആർ. ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

  മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ്: കെ.ആർ. ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

  Writer KR Indira slapped with a case on non-bailable offence | താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നു പറഞ്ഞു കൊണ്ടുള്ള പോസ്റ്റിനു മേലാണ് നടപടി

  • Share this:
   മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റ് ഇട്ട എഴുത്തുകാരി കെ.ആർ. ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. മതസ്പർദ്ധ വളർത്തുന്നുവെന്ന പേരിൽ IPC സെക്ഷൻ 153 A പ്രകാരമാണ് കേസ്. എം.ആർ. വിപിൻ ദാസ് ഫയൽ ചെയ്ത ഹർജിയിന്മേലാണ് നടപടി. താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന ഇന്ദിരയുടെ പരാമർശം വൻ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.

   Read: 'സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിന് പരാതി പറഞ്ഞയാളാണ്'; എഴുത്തുകാരി കെ.ആർ. ഇന്ദിരക്ക് വിമർശനവുമായി ചിത്രകാരി ജലജ മോൾ

   സ്ത്രീകളെ ലൈംഗീക സമത്വം പഠിപ്പിക്കാൻ സ്ത്രൈണ കാമസൂത്രം എന്ന പുസ്തകം രചിച്ചയാളാണ് കെ.ആർ. ഇന്ദിര. വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതക്ക് മറുപടിയെന്നോണം ആയിരുന്നു ഈ പുസ്തകം പുറത്തു വിട്ടത്. പരാമർശത്തെ തുടർന്ന് ഈ പുസ്തകത്തിലെ ഇലസ്ട്രേറ്റർ ആയ ജലജ മോൾ ഇന്ദിരയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

   First published:
   )}