• HOME
  • »
  • NEWS
  • »
  • kerala
  • »
  • സാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

സാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

ബാലസാഹിത്യത്തിനു ള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.

  • Share this:

    തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും അധ്യാപകനുമായ കെ.വി രാമനാഥന്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട മണമ്മൽ ശങ്കര മേനോന്റെയും കൊച്ചുകുട്ടി അമ്മയുടെയും മകനായി 1932ൽ ആണു ജനനം. 1951 മുതൽ 1987 വരെ ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂളിൽ അധ്യാപകനാ യും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു.

    ശങ്കറിന്റെ ‘ചിൽഡ്രൻസ് വേൾഡ് തുടങ്ങി പല ഇംഗ്ലീഷ് ആനുകാലികങ്ങളിലും കഥകൾ എഴുതി. ചെറുകഥയ്ക്കുളള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡും ലഭിച്ചിട്ടുണ്ട്. അധ്യാപികയായിരുന്ന രാധയാണു ഭാര്യ. മക്കൾ: രേണു രാമനാഥ് (സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പത്രപ്രവർ കയും, ഇന്ദുകല (ഗവ. ഗേൾ സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പരേതനായ രാജകൃഷ്ണൻ, കെ.ജി. അജയ് കുമാർ.

    Published by:Arun krishna
    First published: