• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മനസ് അറിഞ്ഞ് കൂടെ നിന്നവർക്ക് നന്ദി, പ്രത്യേകിച്ച് എന്‍റെ സഹോദരിമാർക്ക്': എം മുകുന്ദൻ

തന്‍റെ എഴുത്തും മനസും അറിഞ്ഞു കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവം നന്ദി പറയുന്നു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

news18
Updated: June 14, 2019, 11:13 PM IST
'മനസ് അറിഞ്ഞ് കൂടെ നിന്നവർക്ക് നന്ദി, പ്രത്യേകിച്ച് എന്‍റെ സഹോദരിമാർക്ക്': എം മുകുന്ദൻ
എം. മുകുന്ദൻ
news18
Updated: June 14, 2019, 11:13 PM IST
കൊച്ചി: എഴുത്തും മനസും അറിഞ്ഞ് കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് എഴുത്തുകാരൻ എം. മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകുന്ദൻ നന്ദി അറിയിച്ചത്. കഴിഞ്ഞദിവസങ്ങളിൽ എഴുത്തുകാരികളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നെങ്കിലും മുകുന്ദൻ പ്രതികരിച്ചിരുന്നില്ല.

എന്നാൽ, തന്‍റെ എഴുത്തും മനസും അറിഞ്ഞു കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവം നന്ദി പറയുന്നു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പ്രത്യേകിച്ച് തന്‍റെ സഹോദരിമാർക്കെന്ന് വ്യക്തമാക്കുന്ന അദ്ദേഹം അവർ പറഞ്ഞ നല്ല വാക്കുകൾ എന്നും തന്‍റെ മനസിലുണ്ടാകുമെന്നും വ്യക്തമാക്കുന്നു.

എം മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

എന്റെ എഴുത്തും മനസും അറിഞ്ഞു കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. പ്രത്യേകിച്ച് എന്റെ സഹോദരിമാർക്ക് . അവർ പറഞ്ഞ നല്ല വാക്കുകൾ എന്നും എന്റെ മനസിലുണ്ടാകും. നിറഞ്ഞ സ്നേഹത്തോടെ,

എം. മുകുന്ദൻ



എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന് ആയിരുന്നു എം.മുകുന്ദന്‍റെ വിവാദ പരാമർശം. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായതെന്നും ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നെന്നുമായിരുന്നു അദ്ദേഹം നടത്തിയ വിമർശനങ്ങൾ. പാലക്കാട് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഈ പരാമർശം.
Loading...

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...