നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • P Valsala | പി വൽസലയ്ക്ക് എഴുത്തച്ഛൻ പുരസ്ക്കാരം

    P Valsala | പി വൽസലയ്ക്ക് എഴുത്തച്ഛൻ പുരസ്ക്കാരം

    2021-ലെ പുരസ്ക്കാരമാണ് പി വൽസലയ്ക്ക് ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം

    p-valsala

    p-valsala

    • Share this:
      തിരുവനന്തപുരം: സാഹിത്യത്തിന് സംസ്ഥാന സര്‍ക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം (Ezhuthachan Puraskaram) ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വത്സലയ്ക്ക് (P Valsala). 2021-ലെ പുരസ്ക്കാരമാണ് പി വൽസലയ്ക്ക് ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് (Minister Saji Cheriyan) പുരസ്ക്കാരം പ്രഖ്യാപിച്ചത്.

      പി വത്സലയ്ക്കു കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവല്‍. ഇതു പിന്നീട് എസ്‌എല്‍ പുരത്തിന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൗതമന്‍, അശോകനും അയാളും, മൈഥിലിയുടെ മകള്‍, ആദിജലം, വിലാപം, പോക്കുവെയില്‍ പൊന്‍വെയില്‍ തുടങ്ങി നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.

      ഗവ.ട്രെയിനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്ന പി വൽസല കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഉടൻ പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌. യായിരുന്നു. ഭർത്താവ് എം. അപ്പുക്കുട്ടി.

      പി വൽസലയുടെ പ്രധാന കൃതികൾ

      എന്റെ പ്രിയപ്പെട്ട കഥകൾ

      ഗൗതമൻ

      മരച്ചോട്ടിലെ വെയിൽചീളുകൾ

      മലയാളത്തിന്റെ സുവർണ്ണകഥകൾ

      വേറിട്ടൊരു അമേരിക്ക

      അശോകനും അയാളും

      വത്സലയുടെ സ്ത്രീകൾ

      മൈഥിലിയുടെ മകൾ

      പേമ്പി

      ആദി ജലം

      നെല്ല് (നോവൽ)

      കൂമൻ കൊല്ലി

      വിലാപം

      നിഴലുറങ്ങുന്ന വഴികൾ

      വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ

      പോക്കുവെയിൽ പൊൻവെയിൽ

      എരണ്ടകൾ

      പ്രധാന പുരസ്കാരങ്ങൾ

      കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്‌

      കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ

      സി.എച്ച് അവാർഡ്

      കഥ അവാർഡ്

      പത്മപ്രഭ പുരസ്കാരം

      മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്

      എഴുത്തച്ഛൻ പുരസ്കാരം - 2021

      എഴുത്തച്ഛൻ പുരസ്ക്കാര ജേതാക്കൾ

      1993 ശൂരനാട് കുഞ്ഞൻപിള്ള

      1994 തകഴി ശിവശങ്കരപ്പിള്ള

      1995 ബാലാമണിയമ്മ

      1996 കെ.എം. ജോർജ്ജ്

      1997 പൊൻകുന്നം വർക്കി

      1998 എം.പി. അപ്പൻ

      1999 കെ.പി. നാരായണ പിഷാരോടി

      2000 പാലാ നാരായണൻ നായർ

      2001 ഒ.വി. വിജയൻ

      2002 കമല സുരയ്യ (മാധവിക്കുട്ടി)

      2003 ടി. പത്മനാഭൻ

      2004 സുകുമാർ അഴീക്കോട്

      2005 എസ്. ഗുപ്തൻ നായർ

      2006 കോവിലൻ

      2007 ഒ.എൻ.വി. കുറുപ്പ്

      2008 അക്കിത്തം അച്യുതൻ നമ്പൂതിരി

      2009 സുഗതകുമാരി2010 എം. ലീലാവതി

      2011 എം.ടി. വാസുദേവൻ നായർ

      2012 ആറ്റൂർ രവിവർമ്മ

      2013 എം.കെ. സാനു

      2014 വിഷ്ണുനാരായണൻ നമ്പൂതിരി

      2015 പുതുശ്ശേരി രാമചന്ദ്രൻ

      2016 സി. രാധാകൃഷ്ണൻ

      2017 കെ. സച്ചിദാനന്ദൻ

      2018 എം മുകുന്ദൻ

      2019 ആനന്ദ്

      2020 സക്കറിയ
      Published by:Anuraj GR
      First published:
      )}