• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും; 'ചേക്കുട്ടി' മികച്ച ബാലസാഹിത്യ കൃതി

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും; 'ചേക്കുട്ടി' മികച്ച ബാലസാഹിത്യ കൃതി

അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം കഥാകൃത്ത് സേതുവിനാണ്. സേതുവിന്റെ 'ചേക്കുട്ടി' എന്ന നോവലിനാണ് പുരസ്കാരം.

    യുവ സാഹിത്യ പുരസ്കാരം അനഘ ജെ.കോലത്ത് നേടി. 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

    ആലങ്കോട് ലീലാകൃഷ്ണൻ , ഡോ. കെ.ജയകുമാർ, യു.കെ.കുമാരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

    ഡോ. ജോയ് വാഴയിൽ, ഡോ. കെ.എം.അനിൽ, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്കാരം ജേതാവിനെ നിർണയിച്ചത്.

    മലയാളം ഉൾപ്പടെ 12 ഭാഷകളിലെ അവാർഡാണ് പ്രഖ്യാപിച്ചത്.
    Published by:Naseeba TC
    First published: