നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡിനെ തോൽപ്പിച്ചു കഥയുടെ കുലപതി; ടി പത്മനാഭൻ ആശുപത്രി വിട്ടു

  കോവിഡിനെ തോൽപ്പിച്ചു കഥയുടെ കുലപതി; ടി പത്മനാഭൻ ആശുപത്രി വിട്ടു

  പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമൊപ്പം കോവിഡ്‌ ന്യുമോണിയയും ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂൺ 23 നാണ്‌ ടി പത്മനാഭനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌

  Padmanabhan_Vijin

  Padmanabhan_Vijin

  • Share this:
  കണ്ണൂർ: കോവിഡ്‌ രോഗബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കഥാകൃത്ത്  ടി പത്മനാഭൻ, രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമൊപ്പം കോവിഡ്‌ ന്യുമോണിയയും ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂൺ 23 നാണ്‌ ടി പത്മനാഭനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. 11 ദിവസത്തെ ചികിത്സയ്ക്ക്‌ ശേഷമാണ്‌ കോവിഡിനെ തോൽപിച്ച്‌ കഥയുടെ കുലപതി വീട്ടിലേക്ക്‌ മടങ്ങിയിരിക്കുന്നത്‌. സന്തതസഹചാരി രാമചന്ദ്രനും ഒപ്പം കോവിഡ്‌  ബാധിതനായി ചികിത്സയിലുണ്ടായിരുന്നു. അദ്ദേഹവും രോഗമുക്തനായി.

  എം. വിജിൻ എം.എൽ.എ, മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ എസ്‌ അജിത്ത്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സൂദീപ്‌, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്‌ ഡോ ഡി കെ മനോജ്‌, ആർ. എം. ഒ സരിൻ എസ്‌. എം, നേഴ്സിംഗ്‌ സൂപ്രണ്ട്‌ റോസമ്മ സണ്ണി തുടങ്ങിയവർ ചേർന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്‌. കോവിഡിനെ പോരാടി തോൽപ്പിക്കാൻ കരുത്തുപകർന്നതിന്‌ ആരോഗ്യപ്രവർത്തകർക്ക്‌  ടി. പത്മനാഭൻ നന്ദി അറിയിച്ചു.

  കോവിഡ്‌ മുക്തനായെങ്കിലും രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. 14 ദിവസം കഴിഞ്ഞ്‌ വീണ്ടും പരിയാരത്തെത്തി പരിശോധന നടത്തണമെന്നും മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ചു.

  Also Read- 'കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വാക്സിനെടുക്കാത്ത ആളുകളിൽ'; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

  ചികിത്സയുടെ വിവിധ ഘട്ടങ്ങളിലും കോവിഡ്‌ മുക്തനായി ആശുപത്രി വിടുമ്പോഴുമായി, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്ജ്‌,സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാൻ, കമൽ ഹാസൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ, ജി സുധാകരൻ, എം വി ജയരാജൻ, എം സ്വരാജ്‌, ടി വി രാജേഷ്‌, എ എൻ ഷംസീർ എം. എൽ. എ, എം വിജിൻ എം.എൽ.എ തുടങ്ങിയവർ ടി പത്മനാഭനുമായി നേരിട്ടും മെഡിക്കൽ കോളേജ്‌ അധികൃതരോടുമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ ചർച്ച ചെയ്തിരുന്നു.

  Also Read- Explained: ഏത് വാക്സിനാണ് കൂടുതൽ നല്ലത്? പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ വാക്സിനുകൾ ഫലപ്രദമാണോ?

  മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ എസ്‌ അജിത്ത്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌ കൺവീനറുമായ പ്രത്യേക മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണ്‌  ടി പത്മനാഭന്റെ ചികിത്സ നടന്നത്‌. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ദനുമായ ഡോ ഡി കെ മനോജ്‌, ഡോ രഞ്ജിത്‌ കുമാർ (ജനറൽ മെഡിസിൻ വിഭാഗം മേധാവി), ഡോ. എസ്‌. എം അഷ്‌റഫ്‌ (കാർഡിയോളജി വിഭാഗം മേധാവി), ഡോ.സരിൻ എസ്‌ എം (ആർ.എം.ഒ), ഡോ പ്രമോദ്‌ വി. കെ (കോവിഡ്‌ നോഡൽ ഓഫീസർ) എന്നിവർ മെഡിക്കൽ ബോർഡിൽ അംഗങ്ങളായിരുന്നു.
  Published by:Anuraj GR
  First published:
  )}