• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച ഉപരിപ്ലവം; ഉപയോഗിക്കുന്നത് ബ്രാന്‍ഡ് നെയിം എന്നപോലെ: സക്കറിയ

നവോത്ഥാനം എന്ന പദം ഇപ്പോള്‍ വെറുമൊരു ബ്രാന്‍ഡ് നെയിം പോലെയാണ് ഉപയോഗിക്കപ്പെടുന്നത്.

news18india
Updated: February 11, 2019, 10:10 AM IST
നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച ഉപരിപ്ലവം; ഉപയോഗിക്കുന്നത് ബ്രാന്‍ഡ് നെയിം എന്നപോലെ: സക്കറിയ
writer Zacharia
news18india
Updated: February 11, 2019, 10:10 AM IST
കൊച്ചി : നവോത്ഥാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ തികച്ചും ഉപരിപ്ലവമാണെന്ന് എഴുത്തുകാരന്‍ സക്കറിയ. നവോത്ഥാനം എന്ന പദം ഇപ്പോള്‍ വെറുമൊരു ബ്രാന്‍ഡ് നെയിം പോലെയാണ് ഉപയോഗിക്കപ്പെടുന്നത്. എന്തിനെയും നവോത്ഥാാനം എന്ന് പറയുന്ന തരത്തിൽ ഒരു പരിഹാസ പദമായി മാറുന്ന അവസ്ഥയുണ്ടായെന്നും സക്കറിയ വ്യക്തമാക്കി. യൂറോപില്‍ ക്രിസ്തുമതത്തെ പുറത്താക്കിയായിരുന്നു നവോത്ഥാാനമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഇന്നും മതത്തില്‍ നിന്നും ജാതിയില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ നടക്കുന്ന കൃതി വിജ്ഞാനോല്‍സവത്തില്‍ 'എഴുത്തും നവോത്ഥാനവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read-റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും

കേരളത്തില്‍ നവോത്ഥാനത്തെ വേരോടെ പിഴുതതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന വിമര്‍ശനവും സക്കറിയ ഉന്നയിച്ചു. കേരളത്തില്‍ നവോത്ഥാനത്തിനുണ്ടായ തിരിച്ചടികള്‍ക്ക് രാഷ്ട്രീയകക്ഷികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.ആള്‍ദൈവങ്ങളെ വളര്‍ത്തി വലുതാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത് മാധ്യമങ്ങളാണെന്നായിരുന്നു വിമർശനം.

ശബരിമല വിഷയത്തിലുളള തന്റെ നിലപാടുകളും ചർച്ചക്കിടെ സക്കറിയ വ്യക്തമാക്കി. ശബരിമലവിധിക്കെതിരെ സ്ത്രീകൾ തെരുവിലിറങ്ങിയത് ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കാണുന്നില്ലെന്നായിരുന്നു പ്രതികരണം. ഈ വിഷയത്തിലും മാധ്യമങ്ങളുടെ ഇടപാടിനെ വിമർശനാത്മകമായി തന്നെയാണ് സക്കറിയ നിരീക്ഷിച്ചത്. വിഷയങ്ങളെ മാധ്യമങ്ങൾ പർവതീകരിക്കുകയാണ് ശബരിമല വിഷയത്തെ ലാഭമുണ്ടാക്കാനുള്ള മാര്‍ഗമായി കാണുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ആ വിഷയം കെട്ടടങ്ങാന്‍ പോവുന്നുള്ളൂ എന്നാണ് അഭിപ്രായപ്പെട്ടത്.



 
First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626