• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: സർക്കാർ നിലപാട് മാറ്റം കോൺഗ്രസിനെ പോലും തോൽപ്പിക്കുന്ന തരത്തിലെന്ന് സക്കറിയ

ശബരിമല: സർക്കാർ നിലപാട് മാറ്റം കോൺഗ്രസിനെ പോലും തോൽപ്പിക്കുന്ന തരത്തിലെന്ന് സക്കറിയ

സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന വ്യക്തിക്കല്ലാതെ മറ്റാര്‍ക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്ലെന്നാണ് മനസിലാവുന്നത്

zacharia (writer)

zacharia (writer)

  • Share this:
    കൊച്ചി : ശബരിമല വിഷയത്തിൽ സിപിഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാട് മാറ്റം കോൺഗ്രസിനെ പോലും തോൽപ്പിക്കുന്നതെന്ന് എഴുത്തുകാരൻ സക്കറിയ. കൊച്ചിയില്‍ നടക്കുന്ന കൃതി വിജ്ഞാനോല്‍സവത്തില്‍ 'എഴുത്തും നവോത്ഥാനവും' എന്ന വിഷയത്തില്‍ സംസാരിക്കവെ ആയിരുന്നു ശബരിമല വിഷയത്തിൽ സക്കറിയയുടെ പ്രതികരണം.

    സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന വ്യക്തിക്കല്ലാതെ മറ്റാര്‍ക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്ലെന്നാണ് മനസിലാവുന്നതെന്നും സക്കറിയ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും പോലുള്ള കക്ഷികളിൽ അപചയമുണ്ടായി.രാഷ്ട്രീയ നേതൃത്വത്തിന്റെ തരംതാഴലും ജനാധിപത്യബോധമില്ലായ്മയുമുണ്ടായി. വിധിക്കെതിരെ സ്ത്രീകൾ തെരുവിലിറങ്ങിയത് ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതാനാവില്ലെന്നും സക്കറിയ വ്യക്തമാക്കി.

    Also Read-നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച ഉപരിപ്ലവം; ഉപയോഗിക്കുന്നത് ബ്രാന്‍ഡ് നെയിം എന്നപോലെ: സക്കറിയ

    വർഗീയ ശക്തികളുടെ വേദിയിലെത്തുന്ന സാംസ്കാരിക പ്രവർത്തകരെ സിപിഎം തിരസ്കരിക്കുന്നില്ലെന്ന വിമര്‍ശനവും സക്കറിയ ഉന്നയിച്ചു. വര്‍ഗീയ ശക്തികളുടെ വേദിയിലെത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സിപിഎം വേദികളില്‍ ഇടം കിട്ടുമെന്ന അവസ്ഥ ഇന്നുണ്ട്. രണ്ടുപക്ഷത്തും നില്‍ക്കുകയാണ് എഴുത്തുകാര്‍, ഇവരെ തിരസ്‌കരിക്കാതിരിക്കുന്നതിലൂടെ സിപിഎമ്മും ഇരട്ടത്താപ്പ് കാണിക്കുകയാണെന്നായിരുന്നു വിമർശനം.

    First published: