• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Satchidanandan| എഴുത്തുകാർക്ക് രാഷ്ട്രീയ ചായ‍്‍വ് ഉണ്ടാകാം; എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ലെന്ന് കവി കെ സച്ചിദാനന്ദൻ

K Satchidanandan| എഴുത്തുകാർക്ക് രാഷ്ട്രീയ ചായ‍്‍വ് ഉണ്ടാകാം; എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ലെന്ന് കവി കെ സച്ചിദാനന്ദൻ

എഴുത്തുകാർ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനാണ് സച്ചിദാനന്ദന്റെ മറുപടി

  • Share this:
    കോഴിക്കോട്: എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാനന്ദൻ (K Satchidanandan). അവരെ അവരുടെ കാര്യങ്ങൾക്ക് വിടണം. പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ചായ്വുകൾ ഉണ്ടാകാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നും സാഹിത്യ അക്കാദമി ചെയർമാൻ കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു. എഴുത്തുകാർ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനാണ് സച്ചിദാനന്ദന്റെ മറുപടി. എല്ലാ പാർട്ടികളിലും സുഹൃത്തുക്കൾ ഉണ്ട്, എന്നാൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.

    സംസ്ഥാനത്തെ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. സർക്കാർ നിർദേശം പൂർണമായി പാലിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. എല്ലാ കാലങ്ങളിലും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങൾ പൊലീസ് ചെയ്യാറുണ്ട്. യുഎപിഎ ,അനാവശ്യ അറസ്റ്റുകൾ എന്നിവ ശരിയല്ല. കറുത്ത മാസ്ക് , വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഏതോ പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും സച്ചിദാനന്ദൻ പറഞ്ഞു.

    പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരിൽ ജാഗ്രതാ നിർദേശം; ആശയക്കുഴപ്പമുണ്ടാക്കി പൊലീസ്

    അഗ്നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനത്ത് നാളെ ഭാരത് ബന്ദെന്ന പേരിൽ പൊലീസ് ഇറക്കിയ ജാഗ്രതാ നിർദേശത്തിൽ ആശയക്കുഴപ്പം. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങളാണ് സംസ്ഥാന പൊലീസ് പുറത്തുവിട്ടത്. ഭാരന്ത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നും അനാവശ്യമായി കടകളടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പുറത്തിറക്കിയ നിർദേശത്തിൽ ഉണ്ടായിരുന്നു. എന്നാൽ, സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. പൊലീസ് പുറത്തിറക്കിയ ജാഗ്രതാ നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് എന്നാണ് സൂചന.

    അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിനോട് സജ്ജമായിരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്ത് നിർദ്ദേശിച്ചത്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ട്. ഇതിനോടൊപ്പം പൊലീസ് ജാഗ്രതാ നിർദ്ദേശം കൂടി പുറത്തിറക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു.

    പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു.
    Published by:Rajesh V
    First published: