നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുടിശ്ശിക 824 കോടിയെന്ന് നഗരസഭയില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം; തലകറങ്ങി ഗൃഹനാഥന്‍

  കുടിശ്ശിക 824 കോടിയെന്ന് നഗരസഭയില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം; തലകറങ്ങി ഗൃഹനാഥന്‍

  നഗരസഭയില്‍ നിന്നും അയച്ച സന്ദേശത്തില്‍ കുടിശ്ശികയായി 824 കോടി രൂപയാണ്.

  • Share this:
   കൊച്ചി: വീട്ടുടമയെ പരിഭ്രാന്തിയിലാക്കി നഗരസഭയുടെ വിചിത്ര സന്ദേശം. മാലിന്യ സംസ്‌കരണത്തിനുള്ള കുടിശ്ശിക തുക ഓര്‍മ്മിപ്പിച്ചായിരുന്നു ഇടപ്പള്ളി ടോള്‍ വില്വമംഗലത്തു വീട്ടില്‍ സുരേഷ്ബാബുവിന് നഗരസഭയുടെ വിചിത്ര സന്ദേശം എത്തിയത്. നഗരസഭയില്‍ നിന്നും അയച്ച സന്ദേശത്തില്‍ കുടിശ്ശികയായി 824 കോടി രൂപയാണ്.

   തുടര്‍ന്ന് സന്ദേശവുമായി ഇയാള്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനോഹരനെ സമീപിച്ചു. 2013 ലാണ് നഗരസഭ വീടുകളില്‍ നിന്നും മാലിന്യ സംസ്‌കരണം നടത്താന്‍ ആരംഭിച്ചത്. പ്രതിമാസം ഇതിന് 100 രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് സന്ദേശത്തിന്റെ പിന്നിലെ കാര്യം മനസിലായത്.

   നഗരസഭയിലെത്തി തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തി നല്‍കാമെന്ന മറുപടിയാണ് ലഭിച്ചത്. കുടിശികയ്ക്കു പകരം ആരുടെയോ മൊബൈല്‍ നമ്പരാണു അയച്ചതെന്നാണു കരുതുന്നത്.

   Also Read-Political Murders|ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി

   Kashi | കാശിയില്‍ കേരളത്തിന് 200 ഏക്കറിലധികം കൃഷിഭൂമി; രേഖകള്‍ കണ്ടെത്തി; തിരിച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങളില്‍ ദേവസ്വം ബോര്‍ഡ്

   കാശിയില്‍ കേരളത്തിന് 200 ഏക്കറിലധികം കൃഷിഭൂമി. ഇതിന്റെ രേഖകള്‍ കണ്ടെത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. 2014ല്‍ സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍ ടിഎസ് സുബ്രഹ്‌മണ്യനാണ് രേഖകള്‍ കണ്ടെത്തിയതായി ബോര്‍ഡിനെ അറിയിച്ചത്. ഈ സ്ഥലം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിക്കും.

   1824ല്‍ കശിയിലെ ഈശ്വരിപ്രസാദ് നാരയണ്‍ സിങ് മഹാരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന് നല്‍കിയതാണ് ഈ ഭൂമി. 1884ല്‍ കാശി മഹാരാജാവ് ഇത് രേഖകളില്‍ കൊണ്ടുവരികയും അവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പേരില്‍ നിലനിര്‍ത്തുകയും ചെയ്തു.

   1950ല്‍ കാശിയില്‍ നിന്ന് ലഭിച്ച കെട്ടിടങ്ങള്‍ ദേവസ്വം ബോര്‍ഡിന് തിരുവിതാംകൂര്‍ രാജകുടുംബം കൈമാറി. 2013ല്‍ കേരളത്തിലെ രാജകുടുംബത്തിനുള്ള ഭൂമി സംബന്ധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരള സര്‍ക്കാരിന് കത്തയച്ചു. ഇതിനെ തുടര്‍ന്നാണ് നോഡല്‍ ഓഫീസര്‍ ആയി മുന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉദ്യോഗസ്ഥന്‍ ടി എസ് സുബ്രഹ്‌മണ്യനെ നിയോഗിച്ചത്.

   Also Read-Accident | ബൈക്കില്‍ KSRTC ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍

   കാശി കൊട്ടാരത്തില്‍ നടത്തിയ പരിശോധനയിലാണ് ഭഗവത്പുര്‍, ശിവപുരി, രാംനഗര്‍, ലങ്ക എന്നിവിടങ്ങളിലായി 200 ഏക്കറിലേറെ കൃഷിസ്ഥലം തിരുവിതാംകൂര്‍ രാജാവിന്റെ പേരില്‍ ഉള്ളതിന്റെ രേഖകള്‍ ലഭിച്ചത്. ഇതില്‍ ഭഗവത്പുരില്‍ വിമാനത്താവളം വരാന്‍ പോവുകയാണ്.
   ഭൂമി സംബന്ധിച്ച് ലഖ്‌നൗ ഓഫീസിലും പ്രാഥമിക പരിശോധന നടത്തിയെങ്കിലും രേഖകളല്‍ കാണുന്ന സ്ഥലങ്ങളുടെ പേരുകളില്‍ വന്ന മാറ്റം മൂലം പെട്ടെന്ന് കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രേഖകള്‍ കണ്ടെത്തി കരമടച്ച കെട്ടിടങ്ങള്‍ പോലും ഇപ്പോള്‍ ചില വാടകക്കാര്‍ കയ്യേറിയതിന്റെ കേസ് വാരണാസി കോടതിയില്‍ നടക്കുകയാണ്.
   Published by:Jayesh Krishnan
   First published:
   )}