• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറന്നാള്‍ കേക്ക് മുറിച്ചുകൊണ്ടിരുന്ന യുവാവിന് ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ്

പിറന്നാള്‍ കേക്ക് മുറിച്ചുകൊണ്ടിരുന്ന യുവാവിന് ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ്

തന്‍റെ ബൈക്കിന്‍റെ നമ്പര്‍ ഉപയോഗിക്കുന്ന മറ്റൊരു വാഹനമാണ് നിയമലംഘനം നടത്തിയതെന്നാണ് ലിജോയുടെ ബലമായ സംശയം.

  • Share this:
    പത്തനംതിട്ട പുറമറ്റം പഞ്ചായത്തിലെ നാരകത്താനി സ്വദേശിയായ യുവാവിന് പിറന്നാള്‍ സമ്മാനമായി  ഇത്തവണത്തെ  കിട്ടയത് ഇടപ്പളളി ട്രാഫിക്കിൽ പിഴ അടയ്ക്കാനുളള നോട്ടീസ്. നാരകത്താനി ഉളളിരിക്കൽ ലിജോ എ കുരുവിളയ്ക്കാണ്  ഏപ്രിൽ 29 ന് 2.24 ന് വൈറ്റിലയിലൂടെ ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചു എന്ന കുറ്റത്തിന് നോട്ടീസ് ലഭിച്ചത്. എന്നാല്‍ നിയമലംഘനം നടന്നു എന്ന് നോട്ടീസില്‍ പറയുന്ന സമയം എറണാകുളം ജില്ലയില്‍ പോലും താന്‍ ഇല്ലായിരുന്നു എന്നാണ് ലിജോ പറയുന്നത്.

    വൈറ്റിലയിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തു എന്ന്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ കണ്ടെത്തിയ ദിവസം
    വെണ്ണിക്കുളം ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ ലിജോ  ഉച്ചവരെ വെണ്ണിക്കുളത്തും ഉച്ചക്ക് ശേഷം ആനിക്കാട് മാമോദീസ
    ചടങ്ങിൽ പങ്കെടുക്കുന്നതിന് കാറിലും യാത്ര ചെയ്യുകയായിരുന്നു.

    വീട് ഇരിക്കുന്ന നാരകത്താനിക്കും വെണ്ണിക്കുളത്തിനും ഇടയിൽ ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രദേശത്ത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകൾ ഇല്ല. തന്‍റെ ബൈക്കിന്‍റെ നമ്പര്‍ ഉപയോഗിക്കുന്ന മറ്റൊരു വാഹനമാണ് നിയമലംഘനം നടത്തിയതെന്നാണ് ലിജോയുടെ ബലമായ സംശയം.

    Also Read- ഇന്ത്യയിലാദ്യം കേരളത്തിൽ; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും

    ''കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പിഴ അടയ്ക്കാൻ തയ്യാറാണ്, തന്‍റെ ബൈക്കിന്‍റെ നമ്പറിലുള്ള മറ്റൊരു വാഹനം ഉണ്ടെങ്കില്‍ അത് കണ്ടെത്തണം, അല്ലാത്ത പക്ഷം ഈ വാഹനം മറ്റ് ഏത് കുറ്റം ചെയ്താലും അതിന്‍റെ പേരില്‍ താന്‍ പഴി കേള്‍ക്കേണ്ടി വരും''- എന്ന് ലിജോ പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പില്‍ സംഭവം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും ലിജോ വ്യക്തമാക്കി.

    കാറുടമയ്ക്ക് ഹെൽമറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ട്രാഫിക് പോലീസ് വക പിഴ

    വാഹനയാത്രക്കാര്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തുന്നതിനായി മുക്കിനും മൂലയ്ക്കും വരെ ക്യാമറകള്‍ (Camera) സ്ഥാപിച്ചിരിക്കുകയാണ് പോലീസും (Police)  മോട്ടോര്‍ വാഹന വകുപ്പും (Motor Vehicle Department). എന്നാല്‍ ഇതേ ക്യാമറ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ഒരു യാത്രക്കാരന്‍.  ഹെല്‍മറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ കാറുടമയ്ക്ക് നേരെ ട്രാഫിക് പോലീസ് പിഴ (Fine) ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ ഈ പിഴ ചുമത്തൽ. മുക്കുന്നൂർ ഗിരി നഗറിൽ ധന്യാ ഭവനിൽ അജിത്തിന് സ്വന്തമായി ബൈക്കില്ല. ഉള്ളതാകട്ടെ ഒരു കാറാണ്. കഴിഞ്ഞ ദിവസം അജിത്തിൻ്റെ വീട്ടിലേക്ക് ട്രാഫിക് പോലീസിൻ്റെ പിഴ ചുമത്തിയുള്ള നോട്ടീസെത്തി.

    Also Read- രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി

    ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടിസില്‍ പറയുന്നത്. ബൈക്കിലിരുന്ന് സഞ്ചരിക്കുന്ന ഏതോ ഒരാളുടെ ഫോട്ടോയുമുണ്ട്.
    അജിത്തിൻ്റെ കാർ KL 21 D 9877 ആണ്.  നമ്പരിൽ എത്തിയ നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.

    ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം. മറ്റാരോ നിയമം തെറ്റിച്ചതിന് താന്‍ 500 രൂപ പിഴ അടക്കേണ്ടി വരുമോ എന്ന ചിന്തയിലാണ് അജിത്ത്. ഏതായാലും ട്രാഫിക്ക് പോലീസിനെക്കണ്ട് കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹെൽമറ്റ് വയ്ക്കാത്തതിന് ഈ പിഴ കിട്ടിയ ഈ കാറുടമ.
    Published by:Arun krishna
    First published: