നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CPM| 'ഈരാറ്റുപേട്ടയിലെ പാർട്ടിയിൽ ഉണ്ടായ തെറ്റായ പ്രവണത തിരുത്തും; വർഗീയത അംഗീകരിക്കാനാവില്ല'; ജില്ലാ സെക്രട്ടറി എ വി റസ്സൽ 

    CPM| 'ഈരാറ്റുപേട്ടയിലെ പാർട്ടിയിൽ ഉണ്ടായ തെറ്റായ പ്രവണത തിരുത്തും; വർഗീയത അംഗീകരിക്കാനാവില്ല'; ജില്ലാ സെക്രട്ടറി എ വി റസ്സൽ 

    ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ അനസ് പാറയിൽ നടത്തിയ വർഗീയ ഫോൺ വിളി അംഗീകരിക്കാനാവില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

    എ വി റസ്സൽ

    എ വി റസ്സൽ

    • Share this:
    കോട്ടയം: ഈരാറ്റുപേട്ട (Erattupetta) സിപിഎമ്മിൽ (CPM) ഉണ്ടായ ചില നീക്കങ്ങൾ പാർട്ടിയെ ആകെ പ്രതിസന്ധിയിലാക്കുകയാണ്.  14 സിപിഎം നേതാക്കൾക്കെതിരെ ആണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിൽ അഞ്ചുപേരെ സിപിഎം പുറത്താക്കിയിരുന്നു.  ഈ വിഷയത്തിൽ ആണ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ (AV Russel) നിലപാട് വ്യക്തമാക്കിയത്. ഈരാറ്റുപേട്ടയിൽ ചില നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങൾ അംഗീകരിക്കാനാകില്ല എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.  ഈരാറ്റുപേട്ടയിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും ഗസൽ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

    രണ്ടു തരത്തിലുള്ള നടപടികളാണ് ഈരാറ്റുപേട്ടയിൽ സിപിഎം സ്വീകരിച്ചത്. പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് ലോക്കൽ സമ്മേളനത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില നീക്കങ്ങളാണ്. ചില പ്രത്യേക താല്പര്യത്തോടെ ഒരു ഭാഗം പാർട്ടി ലോക്കൽ കമ്മിറ്റി പിടിച്ചടക്കാൻ നീക്കം നടത്തിയിരുന്നു. ലോക്കൽ സമ്മേളനത്തിൽ ഉണ്ടായ നീക്കങ്ങളിൽ 12 പേർക്കെതിരെ നടപടിയെടുത്തതായി സിപിഎം ജില്ലാ സെക്രട്ടറി എബി റസൽ വ്യക്തമാക്കി. സമ്മേളനത്തിലെ തെറ്റായ നീക്കങ്ങൾക്കെതിരെ അഞ്ചു പേരെ സിപിഎം പുറത്താക്കിയതായി റസൽ പറയുന്നു. ഏഴുപേർക്കെതിരെ സസ്പെൻഷൻ നടപടിയും സ്വീകരിച്ചു. നഗരസഭയിലെ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട്  രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചതായും ജില്ലാസെക്രട്ടറി പറയുന്നു.

    Also Read- M B Rajesh | 'കിഴക്കമ്പലം ആക്രമണത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്'; സ്പീക്കര്‍

    ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ അനസ് പാറയിൽ നടത്തിയ വർഗീയ ഫോൺ വിളി അംഗീകരിക്കാനാവില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തിൽ തെറ്റുപറ്റി എന്ന് ബോധ്യം അനസ്സിന് ഉണ്ട്. എന്നാൽ തെറ്റ് ചെയ്ത സാഹചര്യത്തിൽ മൂന്നുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത് എന്ന് ജില്ലാസെക്രട്ടറി പറയുന്നു. പതിവായി വർഗ്ഗീയ നിലപാടുള്ള ഒരു നേതാവല്ല അനസ് പാറയിൽ. ഈരാറ്റുപേട്ടയിലെ പ്രത്യേക സാഹചര്യത്തിൽ പ്രതികരണമുണ്ടായത് ആകാമെന്നും റസൽ പറയുന്നു.

    ഈരാറ്റുപേട്ടയിലെ രാഷ്ട്രീയം സവിശേഷമായ സാഹചര്യത്തിൽ ഉള്ളതാണ് എന്നും എ വി റസൽ പറയുന്നു. മുമ്പും തീവ്രമായ നിലപാടുകൾ അവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം നിലപാടുകളെ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് സിപിഎം ശ്രമിക്കുന്നത്. എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിൽ വന്നപ്പോൾ രാജിവെക്കുന്ന സ്ഥിതി ആണ് മുൻപ് ഉണ്ടായത്. പാർട്ടി തീരുമാനം അംഗീകരിക്കാത്തവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ട് എന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ പറയുന്നു.  ഇത് തിരുത്തി കൊണ്ടുപോകാനുള്ള ശ്രമമാണ് സിപിഎം കാലങ്ങളായി നടത്തി വരുന്നത്. തെറ്റ് തിരുത്താനുള്ള ശ്രമം തുടരുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പറയുന്നു.

    നഗരസഭയിൽ എസ്ഡിപിഐ നേതാക്കളുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല എന്നും എ വി റസൽ പറയുന്നു. പാർട്ടിയോട് ആലോചിക്കാതെ തീരുമാനമെടുത്തു എന്നതിന്റെ പേരിൽ ആണ് ഏരിയാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുന്ന നടപടിയിലേക്ക് സിപിഎം എത്തിയത്. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന നിലപാടാണ് ഫലത്തിൽ ഉണ്ടായത് എന്നും സിപിഎം വിലയിരുത്തുന്നു.
    Published by:Rajesh V
    First published:
    )}