• HOME
  • »
  • NEWS
  • »
  • kerala
  • »
  • PFI ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് RSS നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

PFI ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് RSS നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു

  • Share this:
തിരുവനന്തപുരം: കേരളത്തിലെ അഞ്ചു ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുന്നത്. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് സുരക്ഷ ഏർ‌പ്പെടുത്തിയിരിക്കുന്നത്.

Also Read-പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാന്റിൽ; പ്രതികളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് NIA

പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും രേഖകളുമാണ് പൊലീസിന് ലഭിച്ചിരുന്നു.

മലപ്പുറത്തെ 12 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും സിറാജുദ്ദീന്റെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു.പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖ്, മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീന്‍ എന്നിവരുടെ പക്കല്‍ നിന്നാണ് ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയത്.

Also Read-'മകനെ ക്രൂരമായി കൊലപ്പെടുത്തിയത് NDF; PFI നിരോധനത്തില്‍ സന്തോഷം;' നാദാപുരത്തെ ഈന്തുള്ളതിൽ ബിനുവിന്റെ പിതാവ്

സിറാജുദ്ദീനില്‍ നിന്നും കണ്ടെത്തിയ പട്ടികയില്‍ 378 പേരുകളാണുള്ളത്. പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിന്റെ ലാപ് ടോപ്പാല്‍ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ് ലിസ്റ്റില്‍ ഒരു സിഐയും ഒരു സിവില്‍ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

News summary-Y category security to Five RSS leaders in Kerala After NIA seized  hitlist from Popular Front leaders
Published by:Jayesh Krishnan
First published: