• HOME
  • »
  • NEWS
  • »
  • kerala
  • »
  • യതീഷ് ചന്ദ്ര വീണ്ടും സന്നിധാനത്ത് ദർശനം നടത്തി

യതീഷ് ചന്ദ്ര വീണ്ടും സന്നിധാനത്ത് ദർശനം നടത്തി

  • Last Updated :
  • Share this:
    ശബരിമല: നിലയ്ക്കൽ സ്പെഷ്യൽ ഓഫീസറായ ജി എച്ച് യതീഷ് ചന്ദ്ര സന്നിധാനത്ത് വീണ്ടും സന്നിധാനത്ത് എത്തി ദർശനം നടത്തി. ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് യതീഷ് ദർശനം നടത്തിയത്. അതിനിടെ മാളികപ്പുറം ക്ഷേത്രത്തിന് താഴെ ഇന്നലെയും നാമജപപ്രതിഷേധം നടന്നു.

    ഒമ്പത് മണിയോടെ സന്നിധാനത്ത് എത്തിയ യതീഷ് ചന്ദ്ര സന്നിധാനത്ത് ചുമതലയുളള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതിനിടയിൽ മാളികപ്പുറം ക്ഷേത്രത്തിന് താഴെ നാമജപപ്രതിഷേധം ആരംഭിച്ചു. നൂറ്റി അമ്പതിലധികം ആളുകളാണ് നാമജപപ്രതിഷേധത്തിൽ പങ്കെടുത്തത്.

    യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ശോഭ സുരേന്ദ്രനെതിരെ കേസ്

    അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. ഹരിവരാസനം ആരംഭിച്ചതോടെ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന യതീഷ് ചന്ദ്ര സന്നിധാനത്ത് ദർശനം നടത്താൻ എത്തി. മാധ്യമങ്ങൾ കാത്തു നിന്നെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി.

    പിന്നീട് രാത്രി ഒരു മണിയോടെ യതീഷ് ചന്ദ്രയും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് നിന്ന് നിലയ്ക്കലിലേക്ക് മടങ്ങി. ഈ മാസം 30 വരെയാണ് യതീഷ് ചന്ദ്രയ്ക്ക് നിലയ്ക്കലിൽ ക്രമസമാധാന ചുമതല ഉളളത്.
    First published: