കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റി
കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റി
കണ്ണൂർ ജില്ലയിലെ 3500 ഓളം പൊലീസുകാരാണ് സഹകരണ സംഘത്തിലെ അംഗങ്ങൾ . ജില്ലാ പൊലീസ് മേധാവിയെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റി നടപടിയിൽ അസംതൃപ്തരായ ഇവർ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
കണ്ണൂർ: ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി. സഹകരണ സംഘത്തിൻറെ ബൈലോ ഭേദഗതി ചെയ്താണ് നടപടി.
1994ലാണ് കണ്ണൂർ ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകൃതമായത്. ബൈലോ അനുസരിച്ച് ജില്ലാ പൊലീസ് മേധാവി ആയിരുന്നു എക്സ് ഒഫീഷ്യോ പ്രസിഡൻറ്. കഴിഞ്ഞ ഡിസംബറിൽ ജനറൽബോഡി യോഗത്തിലാണ് ബൈലോ ഭേദഗതിചെയ്തത്. ഭേദഗതി ചെയ്തതിനുശേഷം സഹകരണ വകുപ്പ് ജോയിൻ രജിസ്റ്റാർക്ക് സമർപ്പിച്ചു.
എസ്.എസ്.ബി.യിൽ എ.എസ്.ഐ. ആയ ടി.പ്രജീഷാണ് പുതിയ പ്രസിഡന്റ്. കഴിഞ്ഞ പതിമൂന്നാം തീയതി ചേർന്ന ഡയറക്ടർ ബോർഡ് ആണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജില്ലാ പൊലീസ് മേധാവിയെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റിയത് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ കണ്ണൂർ തൃശൂർ ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തും തിരഞ്ഞെടുക്കപ്പെട്ട ആളുകൾ തന്നെയാണ് പ്രസിഡണ്ടായി പ്രവർത്തിക്കുന്നതെന്ന് ഭരണസമിതി ചൂണ്ടിക്കാണിക്കുന്നു.
കണ്ണൂർ ജില്ലയിലെ 3500 ഓളം പൊലീസുകാരാണ് സഹകരണ സംഘത്തിലെ അംഗങ്ങൾ . ജില്ലാ പൊലീസ് മേധാവിയെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റി നടപടിയിൽ അസംതൃപ്തരായ ഇവർ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.