രണ്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

News18 Malayalam | news18-malayalam
Updated: April 7, 2020, 3:28 PM IST
രണ്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Heavy Rainfall
  • Share this:
തിരുവനന്തപുരം: കേരളത്തിലെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴ ലഭിക്കുക. ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.

സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് നിഗമനം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട്[NEWS]
First published: April 7, 2020, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading