news18
Updated: September 25, 2019, 6:56 AM IST
rain
- News18
- Last Updated:
September 25, 2019, 6:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ എന്നീ ജില്ലകൾ ഒഴികെ മറ്റിടങ്ങളിലാണ് യെല്ലോ അലേർട്ട്. ആന്ധ്ര തീരത്ത് രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. തീരദേശത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ലക്ഷദ്വീപ് തീരത്തെ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് നിര്‍ദേശം.
ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ഹികാ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ഒമാൻ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഹിക്ക ചുഴലിക്കാറ്റ് ഇന്ന് ഒമാന്‍ തീരം തൊടുമെന്നാണ് പ്രവചനം.
First published:
September 25, 2019, 6:56 AM IST