നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശക്തമായ മഴയുണ്ടാകും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

    ശക്തമായ മഴയുണ്ടാകും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

    മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും നാളെയും മഴ തുടരും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      കോഴിക്കോട്: ശക്തമായ മഴയുണ്ടാകും എന്ന കാലാവസ്ഥ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർ‍ട്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും നാളെയും മഴ തുടരും.

      എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇവിടങ്ങളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

      ബിനോയ് കോടിയേരിയെ കണ്ടെത്താൻ കഴിയാതെ അന്വേഷണസംഘം; കേരളപൊലീസ് സഹകരിക്കുന്നില്ലെന്ന് മുംബൈ പൊലീസ്

      യെല്ലോ അലർട്ടിന്‍റെ പശ്ചാത്തലത്തിൽ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറക്കും. താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും നിർദേശമുണ്ട്. മറ്റന്നാൾ വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55 മുതൽ 65 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും അതിനാൽ തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

      ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

      First published:
      )}