തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ 23വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിന്റെ അപകട സാധ്യത മുൻനിർത്തി സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് അതിശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉച്ചമുതലുണ്ടാവാൻ സാധ്യതയുള്ള ഇടിമിന്നലിൽ അതീവ ജാഗ്രതാ നിർദ്ദേശവും ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. 2 മണി മുതൽ എട്ട് മണിവരെയാകും ഇടിമിന്നൽ ഉണ്ടാവുക. ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 kmph വേഗതയുള്ള കാറ്റിനുമാണ് സാധ്യത.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ,മലപ്പുറം, തൃശ്ശൂർ എന്നി ജില്ലകളിലാണ് ഉരുൾ സാധ്യത കൂടുതലായുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.