സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ കാലവർഷത്തിന്‍റെ അളവ് സാധാരണനിലയിൽ എത്തി. ഓഗസ്റ്റ് മാസത്തിൽ പെയ്ത കനത്ത മഴയാണ് സാധാരണ നിലയിൽ എത്തിച്ചത്.

news18
Updated: August 30, 2019, 6:56 AM IST
സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 30, 2019, 6:56 AM IST
  • Share this:
തിരുവനന്തപുരം: തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ തലസ്ഥാനനഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

ഇവിടങ്ങളിൽ 64 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും ശക്തമായ മഴയുണ്ടാകും. കഴിഞ്ഞദിവസം വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 46 മില്ലി മീറ്റർ. നെടുമങ്ങാട് ആണ് മഴ ഏറ്റവും കുറവ്. വരുംദിവസങ്ങളിൽ മധ്യ ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല.

അതേസമയം, സംസ്ഥാനത്തെ കാലവർഷത്തിന്‍റെ അളവ് സാധാരണനിലയിൽ എത്തി. ഓഗസ്റ്റ് മാസത്തിൽ പെയ്ത കനത്ത മഴയാണ് സാധാരണ നിലയിൽ എത്തിച്ചത്. ജൂണിലും ജൂലൈയിലും ഉണ്ടായ മഴയുടെ അളവിലെ കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു. തെക്ക് പടിഞ്ഞാറൻ മൺസൂൺ തുടങ്ങിയ ജൂണിലെ മഴയുടെ അളവിൽ 38 ശതമാനത്തിന്‍റെ കുറവായിരുന്നു ഉണ്ടായത്.

രാഷ്ട്രീയ നേതാക്കളുടെ സ്ഥാപിത താത്പര്യങ്ങൾ പശ്ചിമഘട്ട സംരക്ഷണത്തിന് വെല്ലുവിളി: മാധവ് ഗാഡ്ഗിൽ

ജൂലൈയിൽ കുറവ് 32 ശതമാനമായി. എന്നാൽ, കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓഗസ്റ്റിൽ കനത്ത മഴ ലഭിച്ചു. ഇതോടെ മഴയുടെ അളവ് സാധാരണ നിലയിൽ എത്തി. മഴയുടെ ദീർഘകാല പ്രവചനം പ്രകാരം ഇന്ന് വരെ ലഭിക്കേണ്ട മഴ 1771 മില്ലീമീറ്റർ, ലഭിച്ചത് 1832 മില്ലീമീറ്റർ. മൂന്ന് ശതമാനമാണ് കൂടുതൽ മഴ കിട്ടിയത്. ഓഗസ്റ്റിൽ മാത്രം 900 മില്ലീമീറ്റർ മഴ ലഭിച്ചു.

കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കോഴിക്കോട് 27 ശതമാനവും പാലക്കാട് 26 ശതമാനവുമാണ് മഴ കൂടുതൽ കിട്ടിയത്. ഇടുക്കിയിലും വയനാടുമാണ് കുറവ് മഴ ലഭിച്ചത്. ഇടുക്കിയിൽ 19 ശതമാനവും വയനാട് 14 ശതമാനവും മഴയിൽ കുറവുണ്ടായി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശാരാശരി മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

പോഡുൾ ചുഴലിക്കാറ്റ് വിയറ്റ്നാമിൽ എത്തിയ ശേഷം ദുർബലമായി പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി. തിങ്കളാഴ്ചയോടെ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇത് പുതിയ ന്യുനമർദ്ദമായി മാറാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്‍റെ ശക്തിക്കനുസരിച്ച് മഴയുടെ അളവിലും മാറ്റമുണ്ടായേക്കും.

First published: August 30, 2019, 6:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading