നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു കാലത്ത് തരംഗിണിയുടെ സർവ്വാധികാരി; രണ്ടുവർഷമായി യേശുദാസിന്‍റെ സഹോദരൻ താമസിച്ചത് കാറു പോലും കയറാത്ത വാടക വീട്ടിൽ

  ഒരു കാലത്ത് തരംഗിണിയുടെ സർവ്വാധികാരി; രണ്ടുവർഷമായി യേശുദാസിന്‍റെ സഹോദരൻ താമസിച്ചത് കാറു പോലും കയറാത്ത വാടക വീട്ടിൽ

  യേശുദാസിനൊപ്പമുണ്ടായിരുന്ന തിരക്കേറിയ കാലം കഴിഞ്ഞതുമുതലാണ് ജസ്റ്റിന്റെ വിഷാദജീവിതവും ആരംഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

  yesudas-justin

  yesudas-justin

  • Share this:
  കൊച്ചി: യേശുദാസിന്റെ സ്വന്തം സംഗീത കമ്പനിയായിരുന്ന തരംഗിണിയുടെ പ്രതാപകാലത്ത് സര്‍വ്വാധികാരിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഇളയ സഹോദരന്‍ കെ.ജെ. ജസ്റ്റിന്‍. പാട്ടു മൂളി ചേട്ടന്റെ നിഴല്‍പോലെ നടന്നു. വിദേശ രാജ്യങ്ങളിലെ പര്യടനങ്ങളിലും ഒപ്പമുണ്ടായിരുന്നു. കാലം കഴിഞ്ഞു തരംഗിണിയിലെ അധികാരങ്ങള്‍ ഓരോന്നായി സഹോദരന്‍ തിരിച്ചെടുത്തു. പിന്നാലെ സംഗീതവ്യവസായത്തിന്റെ സുവര്‍ണകാലവും കൊഴിഞ്ഞു. വിഷാദ രോഗം ജസ്റ്റിന്റെ കൂടപ്പിറപ്പായി.

  സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞതോടെ മാവേലിപുരത്തെ വീടും സ്ഥലവും വിറ്റു. കാറുപോലും കടന്നു ചെല്ലാത്ത കാക്കനാട് അത്താണി സെന്റ് ആന്റണീസ് പള്ളിയ്ക്കടുത്തുള്ള വാടകവീട്ടിലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി താമസം. കഴിഞ്ഞ മാസമൊഴികെ രണ്ടുവര്‍ഷം കൃത്യമായി വീട്ടുവാടക യേശുദാസിന്റെ അക്കൗണ്ടിൽനിന്ന് എത്തിയിരുന്നതായി വീട്ടുടമ ക്രിസ്തുരാജ് പറയുന്നു. പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചപ്പോള്‍ അല്‍പ്പം വൈകുമെന്നാണ് ഓഫീസില്‍ നിന്ന് അറിയിച്ചത്.

  ജസ്റ്റിന് ജീവിതച്ചിലവുകള്‍ക്കും രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കുമൊക്കെയുള്ള പണവും ഓഫീസില്‍ നിന്നു തന്നെയാണ് വന്നിരുന്നത്. വീട്ടു ചിലവുകള്‍ക്കുള്ള പണവും മുടങ്ങിയതായി ജസ്റ്റിന്‍ അറിയിച്ചതായി വീട്ടുടമ പറയുന്നു.

  യേശുദാസിനൊപ്പമുണ്ടായിരുന്ന തിരക്കേറിയ കാലം കഴിഞ്ഞതുമുതലാണ് ജസ്റ്റിന്റെ വിഷാദജീവിതവും ആരംഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതം വരിഞ്ഞുമുറുകി. നാലുവര്‍ഷം മുമ്പ് സമാനമായ രീതിയില്‍ തന്നെ മൂത്ത മകന്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ഭാര്യ രോഗബാധിതയായതോടെ ജസ്റ്റിന്‍ കൂടുതല്‍ മൗനിയായെന്ന് അയല്‍ക്കാര്‍ പറയുന്നു.

  കൊച്ചിയില്‍ വല്ലാര്‍പാടം ഡി.പി വേള്‍ഡിന് സമീപം കായലില്‍ ഇന്നലെയാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ജസ്റ്റിനെ കാണാതായതോടെ കുടുംബം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കായലില്‍ കണ്ടെത്തിയ മൃതദേഹം ജസ്റ്റിന്റേതെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

  ജസ്റ്റിന്റെ സഹോദരങ്ങളെത്തിയശേഷം മൃതദേഹം എവിടെ സംസ്‌കരിയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന യേശുദാസ് സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തില്ലെന്നറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
  Published by:Anuraj GR
  First published:
  )}