നർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസെന്ന് മോഹൻലാൽ; ഞാനും ഒരു യോദ്ധാവെന്ന് മുഖ്യമന്ത്രി; വീഡിയോയുമായി പൊലീസ്

"നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്" എന്ന ലൂസിഫറിലെ ഡയലോഗുമായി മോഹൻലാലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: February 15, 2020, 11:24 PM IST
നർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസെന്ന് മോഹൻലാൽ; ഞാനും ഒരു യോദ്ധാവെന്ന് മുഖ്യമന്ത്രി; വീഡിയോയുമായി പൊലീസ്
News18
  • Share this:
മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന് രഹസ്യവിവരം കൈമാറുന്നതിനുള്ള  മൊബൈല്‍ ആപ്ലിക്കേഷനായ 'യോദ്ധാവിന്റെ' പ്രചാരണ വീഡിയോ പങ്കുവച്ച് കേരള പൊലീസ്.

"നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്" എന്ന ലൂസിഫറിലെ ഡയലോഗുമായി മോഹൻലാലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

മയക്കു മരുന്നിനെതിരെ പൊലീസ് രൂപീകരിക്കുന്ന സൈന്യത്തിൽ നിങ്ങളും യോദ്ധാക്കളാകണമെന്ന സന്ദേശമാണ് താരം നൽകുന്നത്. സന്ദേശങ്ങൾ അയച്ചാൽ ഉടനടി നടപടിയുണ്ടാകുമെന്ന ഉറപ്പും താരം നൽകുന്നുണ്ട്. മയക്കു മരുന്നിനെതിരായ യുദ്ധത്തിൽ ഞാനും ഒരു യോദ്ധാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.


യോദ്ധാവ് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11.45 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഫോപാര്‍ക്ക് ടിസിഎസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ഇതിനു മുന്നോടിയായുള്ള പരസ്യ വീഡിയോയാണ് പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

മയക്കു മരുന്നിനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത് അപകടമാണെന്ന തരത്തില്‍ ആളുകള്‍ ഭയപ്പെടുന്നു. ഇതിനൊരു മാറ്റം കുറിക്കാനാണ് രഹസ്യ വിവരങ്ങള്‍ പൊലീസുമായി പങ്കിടാൻ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.യോദ്ധാവ് എന്ന വാട്സ്ആപ്പ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. 9995966666 എന്ന നമ്പറിലേക്കാണ് വിവരങ്ങൾ അയയ്ക്കേണ്ടത്.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍