ഇന്റർഫേസ് /വാർത്ത /Kerala / 'പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം ലഭിച്ചു': കേരളത്തിലേക്കുള്ള വരവിൽ സന്തോഷം അറിയിച്ച് യോഗി ആദിത്യനാഥ്

'പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം ലഭിച്ചു': കേരളത്തിലേക്കുള്ള വരവിൽ സന്തോഷം അറിയിച്ച് യോഗി ആദിത്യനാഥ്

 Yogi Adityanath

Yogi Adityanath

ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന വിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു

  • Share this:

കേരളത്തിലേക്ക് വീണ്ടുമെത്താൻ അവസരം ലഭിച്ചതിൽ സന്തോഷം അറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര'ഉദ്ഘാടന ചടങ്ങിനായാണ് ആദ്യത്യനാഥ് ഇന്ന് കേരളത്തിലെത്തുന്നത്. ഇതിന് മുന്നോടിയായാണ് തന്‍റെ സന്തോഷം പങ്കുവച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ ട്വീറ്റ്.

'ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം ലഭിച്ചിരിക്കുന്നു എന്നാണ് മലയാളം ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. 'കേരളത്തിന് എന്റെ നമസ്കാരം.. ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന വിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു... ജയ് ശ്രീരാം' ബിജെപി കേരളത്തെ ടാഗ് ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപിയുടെ കേരള പര്യടനം ഇന്ന് കാസർകോട് നിന്നാണ് ആരംഭിക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം നിർവഹിക്കാനായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തുന്നത്. മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. പുതിയ കേരളത്തിനായി വിജയയാത്ര’എന്ന മുദ്രാവാക്യമുയർത്തിയുള്ള പര്യടനം ഇന്നുമുതലാണ് ആരംഭിക്കുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നിവയും യാത്രയുടെ മുദ്രാവാക്യങ്ങളാണ്.

Also Read-ഭരിക്കുമോ ജയിക്കുമോ? ജയയാത്രയ്ക്ക് ഒരുങ്ങി ബിജെപി

മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വര്‍ഗ്ഗീയ ശക്തികളുടെ തടവറയിലാണ് ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും. വികസന പ്രശ്‌നങ്ങള്‍ എന്‍ഡിഎ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചാ വിഷയമാക്കുമെന്ന് സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.അഴിമതിയ്‌ക്കെതിരായിട്ടുള്ള വികസനത്തെ തടസ്സപ്പെടുന്നതിനെതിരായിട്ടുള്ള പ്രചരണം എന്‍ഡിഎ സംഘടിപ്പിക്കും.

നാട്ടില്‍ നടക്കുന്ന അഴിമതിയ്‌ക്കെതിരായിട്ടും കൊള്ളയ്‌ക്കെതിരായിട്ടും വിജയയാത്രയില്‍ വലിയ പ്രചരണം തന്നെ സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വികസനോത്മുകമായിട്ടുള്ള ഒരു രാഷ്ട്രത്തെ പുതിയതായി ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിജയയാത്ര തയാറാകും.

First published:

Tags: Bjp, BJP president K Surendran, CM Yogi, Yogi adithyanadh