നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യോഗി രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി'; കള്ളക്കാവിയിട്ട പൂട്ട സന്ന്യാസിയെന്ന് മന്ത്രി എം.എം മണി

  'യോഗി രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി'; കള്ളക്കാവിയിട്ട പൂട്ട സന്ന്യാസിയെന്ന് മന്ത്രി എം.എം മണി

  വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യതയെന്ന് മന്ത്രി മണി ചോദിച്ചു

  എംഎം മണി

  എംഎം മണി

  • Share this:
   തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കള്ള കാവിയിട്ട പൂച്ച സന്ന്യാസിയാണെന്ന് മന്ത്രി എം എം മണി. രാജ്യത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് യോഗി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് പതാക കൈമാറാനെത്തിയപ്പോള്‍ യോഗി പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനെ കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.

   വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യതയെന്ന് മണി ചോദിച്ചു. എഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിൽ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും മന്ത്രി എം എം മണി പറഞ്ഞു.

   Also Read- 'ലൗ ജിഹാദ് തടയാൻ കേരളം നടപടി എടുത്തില്ല'; സർക്കാരിന് തീവ്രവാദികളെ സഹായിക്കുന്ന നിലപാടെന്ന് യോഗി ആദിത്യനാഥ്

   ലൗ ജിഹാദ് തടയാന്‍ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. കാസര്‍കോട്ട് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നീതിപീഠം കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിര്‍മാണമോ നടത്തിയില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ നിയമം നടപ്പാക്കി. ലൗ ജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്‌സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം കേരളത്തിന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആവശ്യമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

   24 കോടി ജനങ്ങളുള്ള ഉത്തർപ്രദേശ് കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരത്തിലെത്തിച്ചപ്പോൾ കേരളം രോഗബാധിതരുടെ എണ്ണത്തിൽ മുന്നേറുന്നത് സർക്കാറിന്റെ പിടിപ്പുകേടാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിന്റെ പരാജയം കണ്ട് ലോകം ഇന്ന് ചിരിക്കുകയാണ്. മുൻപ് ഉത്തർപ്രദേശിനെ കളിയാക്കിയ ഇവിടുത്തെ മുഖ്യമന്ത്രി എവിടെപ്പോയെന്നും യോഗി ചോദിച്ചു.ഇന്ത്യയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിനെ ബി.ജെ.പി മാതൃകാ സംസ്ഥാനമാക്കി മാറ്റിക്കഴിഞ്ഞുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

   നരേന്ദ്രമോദിജി ദരിദ്രരേയും യുവാക്കളേയും സ്ത്രീകളേയും മുന്നേറാൻ സഹായിക്കുന്ന നിരവധി വികസന പദ്ധതികൾ നടപ്പാക്കിയപ്പോൾ ഉത്തർപ്രദേശ് ആവേശത്തോടെ അവയെല്ലാം ഏറ്റെടുത്തു. എന്നാൽ കേരള സർക്കാർ കേന്ദ്രപദ്ധതികളോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഇതിന് ഒരു മാറ്റം വരാൻ കേരളത്തിൽ ബി.ജെ.പിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. ഈ മാറ്റം അനിവാര്യമാ ണെന്നത് ജനത തിരിച്ചറിയുമെന്നും എനിക്കുറപ്പുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

   അഴിമതിയുടെ പ്രതീകമാണ് ഇരുമുന്നണികളുമെന്ന് എല്ലാ ദിവസവും തെളിയി ക്കുകയാണ്. ഇവിടുത്തെ യുവാക്കൾ ജോലികിട്ടാതെ നാട് വിടുമ്പോൾ ഉത്തർ പ്രദേശിൽ നാലു വർഷം കൊണ്ട് നാലു ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. കേരളത്തിലെ നിരവധി യുവതിയുവാക്കൾ ഉത്തർപ്രദേശിലെ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അഭിമാനത്തോടെ ജോലി ചെയ്യുകയാണ്. ഒരു പരാതിയും ആരും പറയുന്നില്ല.
   Published by:Anuraj GR
   First published:
   )}