വോട്ടു ചെയ്യണോ? എന്തൊക്കെ രേഖകൾ ഉപയോഗിക്കാം?

വോട്ടു ചെയ്യാൻ എത്തുന്ന വോട്ടർമാരെ തിരിച്ചറിയുക എന്ന ഉത്തരവാദിത്തം സത്യസന്ധമായും നിഷ്പക്ഷമായും നിർവഹിക്കണമെന്ന് പോളിംഗ് ഏജൻറുമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: October 20, 2019, 8:51 PM IST
വോട്ടു ചെയ്യണോ? എന്തൊക്കെ രേഖകൾ ഉപയോഗിക്കാം?
ന്യൂസ് 18
  • News18
  • Last Updated: October 20, 2019, 8:51 PM IST
  • Share this:
തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും വോട്ടു ചെയ്യാം. തിരിച്ചറിയൽ കാർഡ് തന്നെയാണ് ഒന്നാമത്തെ തിരിച്ചറിയൽ രേഖയെങ്കിലും അത് ഹാജരാക്കാൻ കഴിഞ്ഞില്ല എന്നതിന്‍റെ പേരിൽ വോട്ട് നിഷേധിക്കാനാവില്ല.

പകരം 11 തിരിച്ചറിയൽ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ അറിയിപ്പ് എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയിട്ടുണ്ട്. വോട്ടു ചെയ്യാൻ എത്തുന്ന വോട്ടർമാരെ തിരിച്ചറിയുക എന്ന ഉത്തരവാദിത്തം സത്യസന്ധമായും നിഷ്പക്ഷമായും നിർവഹിക്കണമെന്ന് പോളിംഗ് ഏജൻറുമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.

ചട്ടം ലംഘിക്കുമെന്ന ജലീലിന്റെ വെല്ലുവിളി ഭരണഘടനാ ലംഘനം: മുല്ലപ്പള്ളി

വോട്ടർ തിരിച്ചറിയൽ കാർഡിന് പകരം ഉപയോഗിക്കാവുന്ന രേഖകൾ

1- പാസ്പോർട്ട്
2- ഡ്രൈവിംഗ് ലൈസൻസ്
3- സംസ്ഥാന-കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡൻറിറ്റി കാർഡ്
4- ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ളവ ഒഴികെ)
5- പാൻ കാർഡ്
6- രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എൻ.പി.ആറിനു കീഴിൽ നൽകിയിട്ടുള്ള സ്മാർട്ട് കാർഡ്
7- എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്
8- തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
9- ഫോട്ടോ പതിച്ച പെൻഷൻ രേഖ
10- എം.പി, എം.എൽ.എ മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
11- ആധാർ കാർഡ്

പ്രവാസികൾ ശ്രദ്ധിക്കാൻ

വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികൾ അവരുടെ അസൽ പാസ്‌പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി ഹാജരാക്കണം.

First published: October 20, 2019, 8:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading