HOME /NEWS /Kerala / ബൈക്ക് യാത്രികനായ യുവാവ് പശുവിന്റെ കുത്തേറ്റു മരിച്ചു

ബൈക്ക് യാത്രികനായ യുവാവ് പശുവിന്റെ കുത്തേറ്റു മരിച്ചു

പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് (22) ആണ് മരിച്ചത്

പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് (22) ആണ് മരിച്ചത്

പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് (22) ആണ് മരിച്ചത്

  • Share this:

    പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22 വയസ്സായിരുന്നു.

    പ്രജിത്ത് ഓടിച്ച ബൈക്ക് ഉടമസ്ഥര്‍ മേയ്ച്ചുകൊണ്ടുപോയിരുന്ന പശുവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തി രക്തം വാര്‍ന്നിരുന്നു. പശു സംഭവ സ്ഥലത്ത് വെച്ച് തന്നെ ചത്തു.

    കുത്തേറ്റ കൃഷ്ണപ്രജിത്തിനെ ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    First published:

    Tags: Cow, Palakkad, Stabbed